പരിയാരം മോഷണം-ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്.

തിരുവനന്തപുരം: പരിയാരം മോഷണ പരമ്പര, ശക്തമായ നടപടി ഉണ്ടാകും എന്ന് ഡി ജി പി ഡോ.ഷെയ്ക് ദര്‍വേശ് സാഹിബ്.

പരിയാരം മോഷണ പരമ്പരയില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഡി ജി പി ഷെയ്ക്ക് ദര്‍വേശ് സാഹേബ് ഉറപ്പ് നല്‍കിയതായി കെ പി സി സി മെമ്പര്‍ അഡ്വ. വി.പി.അബ്ദുല്‍ റഷീദ് അറിയിച്ചു.

ഇന്ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എത്തി അദ്ദേഹം നേരിട്ട് പരാതി നല്‍കിയിരുന്നു.

പരാതി സ്വീകരിച്ചു കൊണ്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് പരിയാരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട മോഷണ പരമ്പരകളും, പരിയാരം പോലീസിന്റെ അനാസ്ഥയും ഡി ജി പി യുടെ ശ്രദ്ധയില്‍പെടുത്തിയത്.

ഒരു വര്‍ഷത്തോളമായി എസ്.എച്ച്.ഒ ഇല്ലാതെ സ്റ്റേഷന്‍ അനാഥമായി കിടക്കുകയാണെന്നും ഉടന്‍ എസ് എച്ച് ഒ യെ നിയമിക്കണമെന്നും പരാതിയിലൂടെ അബ്ദുല്‍ റഷീദ് ആവശ്യപ്പെട്ടു.

പരാതിയെ തുടര്‍ന്ന് ഐ ജി യുമായി ഫോണില്‍ ബന്ധപ്പെട്ട ഡി ജി പി കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു.

മോഷണം നടന്ന പരാതികളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ഉണ്ടാകുമെന്നും ഡി ജി പി ഉറപ്പ് നല്‍കി.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാന്‍ പെട്രോളിംഗ് ഉള്‍പ്പെടെ പോലീസ് നടപടികള്‍ ആവശ്യപ്പെട്ടു.

പരിയാരം പോലീസ് സ്റ്റേഷനില്‍ നിലവിലുള്ള എസ്.എച്ച്.ഒ ചുമതല ഏറ്റെടുക്കാത്ത വിഷയം വളരെ പെട്ടെന്ന് പരിഹരിക്കുമെന്നും പരാതി സ്വീകരിച്ചു കൊണ്ട് അദ്ദേഹം ഉറപ്പ് നല്‍കിയതായി അഡ്വ.വി.പി.അബ്ദുല്‍ റഷീദ് അറിയിച്ചു. .