പ്രതിയെ പിടിക്കാനെത്തിയ പോലീസ് അപകടത്തില്‍ പരിക്കേറ്റ് കിടക്കുകയായിരുന്ന ബന്ധുവിനെ മര്‍ദ്ദിച്ചതായി പരാതി.

പരിയാരം: സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ച പ്രതിയെ പിടികൂടാനെത്തിയ പരിയാരം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അപകടത്തില്‍ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ബന്ധുവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.

പുതിയങ്ങാടിയിലെ മുഹമ്മദ് അനസിനാണ്(27)മര്‍ദ്ദനമേറ്റത്.

ദേഹമാസകലം ലാത്തികൊണ്ട് അടിയേറ്റ നിലയില്‍ അനസ് ചികില്‍സയിലാണ്.

അപകടത്തില്‍ പരിക്കേറ്റതിനാല്‍ വിശ്രമിക്കാനായി കസിനായ സജാദിന്റെ വീട്ടില്‍ എത്തിയതായിരുന്നു അനസ്.

പോലീസിനെ കണ്ട് വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ സജാദിിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു.