ഞെട്ടലില്‍ നിന്ന് മോചനമില്ലാതെ നബീസ.

പരിയാരം: ഞെട്ടലില്‍ നിന്ന് ഇനിയും മോചനം നേടാതെ ആയിഷ. ഇന്നലെ രാത്രി മോഷണം നടന്ന പരിയാരം ചിതപ്പിലെപൊയിലിലെ വീട്ടില്‍ മോഷ്ടാക്കള്‍ കെട്ടിയിട്ട

കെ.നബീസ ഇന്നലെ രാത്രിയില്‍ നടന്ന സംഭവങ്ങള്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയോട് വിശദീകരിച്ചു. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള അന്വേഷണസംഘം വീട്ടിലെത്തി പരിശോധനകള്‍ നടത്തി.

മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യങ്ങളോ വിരലടയാളങ്ങളോ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

സ്‌ക്വാഡുകള്‍ പുന:സ്ഥാപിക്കണമെന്ന് ആവശ്യം.

നേരത്തെ ഡി.വൈ.എസ്.പിമാരുടെ കീഴില്‍ കുറ്റാന്വേഷണ വിദഗ്ദ്ധന്‍മാരായ പോലീസുകാരുടെ അന്വേഷണ സ്‌ക്വാഡ് നിലവിലുണ്ടായിരുന്നുവെങ്കിലും

ഇത് പിരിച്ചുവിട്ടതോടെ പിടികിട്ടാപ്പുള്ളികളേയും മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും പോലീസിന് കണ്ടെത്താന്‍ സാധിക്കാതെ വന്നിരിക്കയാണ്.

ഈ സ്‌ക്വാഡുകളെ തിരികെ കൊണ്ടുവരണമെന്ന് പോലീസിനുള്ളില്‍ തന്നെ സമ്മര്‍ദ്ദം ശക്തമാണ്.