പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മദ്യപിച്ച് വാഹനമോടിച്ച തടിക്കടവ് സ്വദേശിക്കെതിരെ കേസ്.

ആലക്കോട്: ആലക്കോട് പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് മനുഷ്യജീവന് അപായം വരത്തക്ക നിലയില്‍ കാര്‍ ഓടിച്ചുകയറ്റിയതിന് മധ്യവയസ്‌ക്കന്റെ പേരില്‍ കേസ്.

ഇന്ന് വൈകുന്നേരം 5.20 നാണ് സംഭവം നടന്നത്.

തടിക്കടവ് സ്വദേശി ചെത്തിപ്പുഴ വീട്ടില്‍ ജിജി ഐസക് (53) എന്നയാള്‍ക്കെതിരെയാണ് കേസ്.

ഇയാള്‍ കെ.എല്‍-59 വൈ-9304 നമ്പര്‍ കാര്‍ ഓടിച്ചുകയറ്റിയ ഇയാള്‍ മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്ന് വ്യക്തമായതോടെയാണ് ആലക്കോട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് കെ നായര്‍ കേസെടുത്തത്.

ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേനിലേക്ക് വന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

ഇയാല്‍ ഓടിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.