ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി

ആലക്കോട്: മലബാറിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുനാള്‍ മഹോത്സവത്തിന് ഇന്നലെ ജനുവരി 2-ന് കൊടിയേറ്റത്തോടെ ഭക്തിനിര്‍ഭരമായ തുടക്കമായി.

ഫൊറോന വികാരി റവ. ഫാ. ആന്റണി പുന്നൂര്‍ പതാകയുയര്‍ത്തി.
തിരുനാളിന്റെ ആദ്യദിവസം വിവിധ തിരുക്കര്‍മ്മങ്ങളും ആരാധനകള്‍ക്കും വിശ്വാസികളുടെ നിറഞ്ഞ സാന്നിധ്യവും രേഖപ്പെടുത്തി.

വൈകുന്നേരം 4.00-ന് കൊടിയേറ്റച്ചടങ്ങ്, തുടര്‍ന്ന് മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു.

ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയം മലബാറിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്.

പ്രധാന തിരുനാള്‍ ദിവസമായ ജനുവരി 9 10 11 12 തീയതികളില്‍ വിപുലമായ പരിപാടികളോടാണ് തിരുനാള്‍ നടത്തുന്നത്.

ജനുവരി ഒമ്പതാം തീയതി വ്യാഴാഴ്ച പാല കമ്മ്യൂണിക്കേഷന്‍സിന്റെ നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.

പത്താം തീയതി വെള്ളിയാഴ്ച പ്രമുഖ മ്യൂസിക് ബാന്‍ഡ് ആയ താമരശ്ശേരി ചുരം നേതൃത്വം നല്‍കുന്ന മ്യൂസിക് ഫ്യൂഷന്‍.

പ്രധാന തിരുനാള്‍ ദിവസമായ ജനുവരി 11 ശനിയാഴ്ച പ്രമുഖ പിന്നണി ഗായിക അനില രാജീവിന്റെ നേതൃത്വത്തില്‍ ബാക്കപ്പ് പ്ലാന്‍ നയിക്കുന്ന മ്യൂസിക് ഷോ.

ജനുവരി 12 ഞായറാഴ്ച പ്രശസ്ത പിന്നണി ഗായകന്‍ കെ എസ് ഹരിശങ്കര്‍ നയിക്കുന്ന ലൈവ് ഷോ ഹരിശങ്കര്‍ ലൈവ്.

  ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര്‍, അസി.വികാരി ഫാ.ജിന്‍സ് ചൊള്ളമ്പുഴ, റസിഡന്റ് പ്രീസ്റ്റ് തോമസ് നീണ്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.