കാണികളെ വിസ്മയിപ്പിക്കാന്‍ ജലാലിയ ക്ലബ് മടങ്ങിയെത്തുന്നു
തളിപ്പറമ്പ്: ഒരു കാലത്ത് കണ്ണൂര്‍-കാസര്‍ക്കോട് ജില്ലകളിലെ സെവന്‍സ് ടൂര്‍ണമെന്റുകളെ വിസ്മയിപ്പിച്ച തളിപ്പറമ്പിലെ ജലാലിയ ക്ലബ് മടങ്ങിയെത്തുന്നു.
ഇന്നാരംഭിക്കുന്ന കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ തളിപ്പറമ്പില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം ജലാലിയയും കളത്തിലിറങ്ങും.
1971-90 കാലഘട്ടത്തില്‍ തളിപ്പറമ്പിലെ പ്രധാന ക്ലബുകളിലൊന്നായിരുന്നു ജ ലാലിയ, 90 കാലഘട്ടത്തില്‍ ക്ലബിന്റെ ഭാരവാഹികളില്‍ പലരും പ്രവാസലോ കത്തേക്ക് കുടിയേറിയതോടെ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ജീവമായി.
35 കൊല്ലത്തിന് ശേഷം ഇപ്പോള്‍ ക്ലബിനെ പുനര്‍ജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ചുവടുവെപ്പാണ് കരീബിയന്‍സിലെ സാന്നിധ്യം.
പി.പി.എം.എച്ച് ഉമ്മര്‍കുട്ടി ആണ് നിലവില്‍ ക്ലബിന്റെ മുതിര്‍ന്ന അംഗം. ടൂര്‍ണമെന്റിലേക്കുള്ള ക്ലബിന്റെ ജേഴ്‌സി ഇന്നലെ പ്രകാശനം ചെയ്തു.
എ.ബി.സി ഗ്രൂപ്പ് ഫൗണ്ടര്‍ ചെയര്‍മാന്‍ മുഹമ്മദ് മദനി, സ്‌പോണ്‍സര്‍ കൂടിയായ ഷിയാഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഷിഹാബ് ഷിയാ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.
പി.പി.എം.എച്ച് ഉമ്മര്‍കുട്ടി ഏറ്റുവാങ്ങി.
ദില്‍ഷദ് പാലക്കോടന്‍, സൂപ്പര്‍ സിദിഖ്, അഷ്‌റഫ് സിലാന്റ്, നൗഷാദലി മാസ്റ്റര്‍, സി.പി.സഫീന്‍, കൊടിയില്‍ അന്ത്രു എന്നിവര്‍ സംബന്ധിച്ചു. ജനുവരി 10-നാണ് ക്ലബിന്റെ ആദ്യ മത്സരം.