രാധാകൃഷ്ണനെ വെടിവെച്ചു കൊന്ന കേസില്‍ പ്രതി അറസ്റ്റില്‍
പിലാത്തറ: കൈതപ്രത്ത് ഗൂഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായ കെ.കെ.രാധാകൃഷ്ണനെ(49) വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
പെരുമ്പടവിലെ എന്‍.കെ.സന്തോഷിനെയാണ് തോക്ക് സഹിതം പരിയാരം പോലീസ് പിടികൂടിയത്.
ഇന്ന് രാത്രി ഏഴരയോടെയാണ് രാധാകൃഷ്ണന് പുതുതായി പണിയുന്ന വിടിനോട് ചേര്‍ന്ന് വെടിവെപ്പ് നടന്നത്.
കല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷമായി കൈതപ്രത്താണ് താമസം.
ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകനും സാമൂഹ്യ രംഗത്തെ സക്രിയ സാന്നിധ്യവുമാണ്.
ഭാര്യ: മിനി.
മക്കള്‍: അഭിജിത്ത് ( വിദ്യാര്‍ത്ഥി, മംഗലാപുരം), അര്‍പ്പിത് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി).
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.