മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബാര്‍ ജീവനക്കാര്‍ക്കെതിരെ കേസ്.
ആലക്കോട്: മധ്യവയസ്‌ക്കനെ മര്‍ദ്ദിക്കുകയും കാലില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ ബാര്‍ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു.
കരുവഞ്ചാലിലെ തെക്കേല്‍ വീട്ടില്‍ ടി.എം.ജോസഫിന്റെ(55)പരാതിയിലാണ് കേസ്.
ഏപ്രില്‍ 4 ന് രാത്രി 10 നായിരുന്നു കേസിനാസ്പദമായ സംഭവം.
കരുവഞ്ചാല്‍ എലഗന്‍സ് ബാറിലെ സുരക്ഷാ ജീവനക്കാരായ റോയി, കൃഷ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്.