അളിയനെ അളിയന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.
കള്ളാര്‍: അളിയനെ അളിയന്‍മാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു.
കള്ളാര്‍ ആടകത്തെ ഉണ്ണാണ്ടന്‍ പറമ്പില്‍ വീട്ടില്‍ യു.പി.സന്തോഷിനാണ്(45)മര്‍ദ്ദനേമറ്റത്.
സന്തോഷിന്‍രെ ഭാര്യാ സഹോദരന്‍മാരായ അനൂപ്, മനീഷ് എന്നിവര്‍ 20 ന് രാത്രി 10.30 ന് വീട്ടില്‍ അതിക്രമിച്ച് കടന്ന് കഴുത്തിന് കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും കസേരയെടുത്ത് തലക്കടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്തോഷ് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഭാര്യയുമായുള്ള കുടുംബപ്രശ്‌നം തീര്‍ക്കാത്തത് സംബന്ധിച്ച വൈരാഗ്യമാണ് അക്രമത്തിന് കാരണം.
രാജപുരം പോലീസ് കേസെടുത്തു.