മേഘ ഓഫീസ് അക്രമം-30 ഡി.വൈ.എഫ്.ഐക്കാരുടെ പേരില്‍ കേസ്.

പരിയാരം: മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വിളയാങ്കോട് ഒറന്നിടത്ത്ചാലിലെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ ഉള്‍പ്പെടെ 30 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തു.

തുമ്പോട്ടയിലെ ജിതിന്‍, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, സുധാജ്, ശിവശങ്കരന്‍, സജേഷ്, പ്രജീഷ് എന്നിവരുടെയും കണ്ടാലറിയാവുന്ന 24 പേര്‍ക്കെതിരെയുമാണ് കേസ്.

ഇന്നലെ രാവിലെ 11.05 നാണ് ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മേഘ കമ്പനി ഓഫീസിലേക്ക് ഇരച്ചുകയറിയത്.

ഡോര്‍ ഗ്ലാസുകള്‍ പ്ലൈവുഡ് ബോര്‍ഡുകള്‍ സി.സി.ടി.വി കാമറകള്‍ എന്നിവ നശിപ്പിക്കപ്പെട്ടിരുന്നു.

50,000 രൂപ നഷ്ടം വരുത്തുകയും പോലീസിന്റെ കൃത്യനിര്‍വ്വഹണത്തിന് തടസം വരുത്തുകയും ചെയ്തുവെന്നാണ് പരാതി.