അച്ഛന്റെ നിക്ഷേപം: ഏട്ടന്‍മാര്‍ ചേര്‍ന്ന് അനിയനെ മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: പിതാവ് നിക്ഷേപിച്ച പണം പിന്‍വലിച്ചതിന് മധ്യവയസ്‌ക്കനെ സഹോദരങ്ങള്‍ മര്‍ദ്ദിച്ചതായി പരാതി.

കൂവേരി കായാട്ടുപാറയിലെ വണ്ണാരത്ത് വീട്ടില്‍ പുരുഷോത്തമനാണ്(49)മര്‍ദ്ദനമേറ്റത്.

14 ന് വൈകുന്നേരം 4.45 ന് സഹോദരങ്ങളായ പടപ്പേങ്ങാട്ടെ ബാലകൃഷ്ണനും പനങ്ങാട്ടൂരിലെ പ്രകാശനും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയേും മകളേയും ഉള്‍പ്പെടെ ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്ത ശേഷം അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

പിതാവ് ബാങ്കില്‍ നിക്ഷേപിച്ച 1,80,000 രൂപക്ക് പുരുഷോത്തമനെയാണ് നോമിനിയാക്കിയിരുന്നത്.

അത് സഹോദരങ്ങളോട് ചോദിക്കാതെ പിന്‍വലിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം.

തളിപ്പറമ്പ് പോലീസ് കേസെടുത്തു.