കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷേഖാവത്ത് രാജരാജേശ്വര ക്ഷേത്രത്തില്‍.

തളിപ്പറമ്പ്: കേന്ദ്ര ടൂറിസം-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്നലെ വൈകുന്നേരം ആറോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ നിന്നും തളിപ്പറമ്പിലെത്തിയത്.

പത്‌നി നോനന്ദ് കന്‍വറും കേന്ദ്രമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിന്‍കുടം സമര്‍പ്പിച്ച് തൊഴുതശേഷമാണ് മന്ത്രി തിരിച്ചുപോയത്.

ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ എന്നിവര്‍ കേന്ദ്രമന്ത്രിയൊടൊപ്പം ഉണ്ടായിരുന്നു.

ക്ഷേത്രം തന്ത്രി കുബേരന്‍ നമ്പൂതിരി, ടി.ടി.കെ.ദേവസ്വംഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.