ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു, സംഭവത്തില്‍ ദുരൂഹത.
പയ്യന്നൂര്‍: കുന്നരു കാരന്താട് ടയോട്ട ഫോര്‍ച്യൂണര്‍ കാര്‍ കത്തിനശിച്ചു.
ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.
കാരന്താട് എം.സി.ഹൗസില്‍ ദിജിന്റെ
കെ.എല്‍-86 ബി-5555 കാറാണ് കത്തിയത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ പൂര്‍ണമായി കത്തിനശിച്ചു.
പയ്യന്നൂര്‍ അഗ്നിശമനനിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പ്രകാശ്കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.