ഭാര്യ ഒളിച്ചോടി, കാമുകന് ഭര്‍ത്താവിന്റെ മര്‍ദ്ദനം.

തളിപ്പറമ്പ്: ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ് ഹിദായത്ത്‌നഗര്‍ കെ.ടി.ഹൗസിലെ കെ.ടി.മന്‍സൂറിനാണ്(34) മര്‍ദ്ദനമേറ്റത്.

11 ന് വൈകുന്നേരം മൂന്നോടെ കോട്ടക്കുന്നില്‍ വെച്ചായിരുന്നു
സംഭവം.

നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് ക്രിക്കറ്റ് സ്റ്റംബും ബിയര്‍കുപ്പികളും കൊണ്ട് മര്‍ദ്ദിച്ചതായാണ് പരാതി.

കൈവിരല്‍ പിടിച്ച് പിറകോട്ട് ഒടിച്ച് കളയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

നവാസിന്റെ ഭാര്യ മന്‍സൂറിന്റെ കൂടെ ഒളിച്ചോടിപ്പോയതാണ് കാരണമത്രേ.