205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

തളിപ്പറമ്പ്: വ്യാജമദ്യ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ 205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

തളിപ്പറമ്പ് എക്‌സൈസ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടുവില്‍, ഉത്തൂര്‍, പോത്തുകുണ്ട്, താറ്റിയാട്, വിളക്കണ്ണൂര്‍

ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പോത്തുകുണ്ട് അയ്യപ്പഭജനമഠത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തെ തോട്ടുചാലിന് സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്തു.

വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അബ്കാരി കേസെടുത്തു.

റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വിനീഷ്, പി.സൂരജ്, പി.ആര്‍.വിനീത് എക്‌സൈസ് ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും പങ്കെടുത്തു.