1100 പേക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി-

ഇരിട്ടി: ആറളത്തും പേരാവൂരിലും നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടി, വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.  ആറളം വീര്‍പ്പാട്ടെ വ്യാപാരി മനോജിന്റെ വീട്ടില്‍ ഒളിപ്പിച്ച 600 പേക്കറ്റ് പുകയില ഉത്പന്നങ്ങളാണ് എസ്.ഐ. വി.വി.ശ്രീജേഷും സംഘവും പിടികൂടിയത്.  പേരാവൂരില്‍ കല്ലേരിമലയിലെ വ്യാപാരി കബീറിന്റെ വീട്ടില്‍ നിന്നാണ് എസ്. … Read More

തളിപ്പറമ്പ് സര്‍വീസ് സഹകരണബേങ്ക്-ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍, വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2002 ല്‍ നടന്ന ബാങ്കിന്റെ പ്രധാന കെട്ടിടത്തിലെ എ.സി.പി.വര്‍ക്കുകള്‍ സംബന്ധിച്ച പരാതിയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തി, അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സഹകരണ … Read More

മാരകലഹരി ഗുളികകളുമായി യുവാവ് എക്‌സൈസ് പിടിയില്‍–

ഇരിട്ടി: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകള്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. കിളിയന്തറ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ താണ ഗവ.ആയുര്‍വേദ ഹോസ്പിറ്റലിനടുത്ത് താമസിക്കുന്ന സി.ഹാഷിഫ് (41) പിടിയിലായത്. ഇയാളില്‍ നിന്നും 400 ട്രമഡോള്‍ ഗുളികകള്‍ (137.2 … Read More

വടകര താലൂക്ക് ഓഫീസില്‍ വന്‍  തീപിടുത്തം-മേല്‍ക്കൂര തകര്‍ന്നുവീണു-

വടകര: വടകരയിലെ താലൂക്ക് ഓഫീസില്‍ വന്‍ തീപ്പിടിത്തം. മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വടകര സബ് ട്രഷറി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ വളരെ അടുത്താണ് സ്ഥിതിചെയ്യുന്നത്. പുലര്‍ച്ചെയോടെയാണ് തീപ്പിടിത്തം … Read More

പിലാത്തറ ബസ് സ്റ്റാന്റ് വ്യാപാര സമുച്ചയം ഓര്‍മ്മയായി-പൊളിച്ച് നിരത്തലില്‍ അപകട ഭീഷണിയും പൊടിശല്യവും

പരിയാരം: ദേശീയപാതയിലെ പ്രധാന ടൗണായ പിലാത്തറയിലെ ബസ് സ്റ്റാന്റ് വ്യാപാര സമുച്ചയം ഓര്‍മ്മയായി. ചെറുതാഴം പഞ്ചായത്ത് അധീനതയില്‍ മൂന്ന് പതിറ്റാണ്ട് മുമ്പായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ദേശീയപാതാ വികസനത്തിനായി പൊളിച്ച് മാറ്റുന്നത്. നൂറു കണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും നിത്യേന എത്തിച്ചേരുന്ന ഈ … Read More

ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ കുറ്റപത്രം-

തിരുവനന്തപുരം: യൂട്യൂബര്‍ വിജയ്.പി.നായരെ അക്രമിച്ച കേസില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ കുറ്റപത്രം. ദിയ സിന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരാണ് കൂട്ടുപ്രതികള്‍. പ്രതികള്‍ വിജയ്.പി.നായര്‍ താമസിക്കുന്ന ലോഡ്ജില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും ദേഹത്ത് മഷി ഒഴിക്കുകയും ചൊറിയണം കൊണ്ട് … Read More

അഭയ കൊലക്കേസ് പ്രതി ഫാ.തോമസ് കോട്ടൂരിനെ മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്-

തിരുവനന്തപുരം: അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെ ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് പോലീസ് റിപ്പോര്‍ട്ട്. 70 വയസ് കഴിഞ്ഞ തടവുകാരെ ജയില്‍ മോചിതരാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍ അഭയക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂരും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ജയില്‍ വകുപ്പ് … Read More

കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്ക് നവീകരിച്ച ഹെഡ് ഓഫീസ് നാളെ മന്ത്രി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും-

പരിയാരം: കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബേങ്കിന്റെ നവീകരിച്ച ഹെഡ്ഓഫീസ് കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി നാളെ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. സി.കെ.രാഘവന്‍ സ്മാരക ഹാളിന്റെ ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍എ … Read More

അറ്റകുറ്റപ്പണി: പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും- ഗതാഗതത്തിന് പൂര്‍ണ നിരോധനം; വാഹനങ്ങള്‍ വഴി തിരിച്ചുവിടും

കണ്ണൂര്‍: പിലാത്തറ-പാപ്പിനിശ്ശേരി റോഡിലെ പാപ്പിനിശ്ശേരി, താവം മേല്‍പ്പാലങ്ങള്‍ അടിയന്തര അറ്റകുറ്റപ്പണിക്കായി ഡിസംബര്‍ 20 മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും. ഈ കാലയളവില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാന്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. … Read More

വെള്ളാലത്തപ്പന്റെ തിരുസന്നിധിയില്‍ തീര്‍ത്ഥക്കുളം പുനര്‍നിര്‍മ്മിച്ചു-

പരിയാരം:രാജഭരണത്തിന്റെ ശേഷിപ്പും കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലിഖിതവുമുള്ള കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ തീര്‍ത്ഥകുളം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വമായ ശിലാലിഖിതം തല്‍സ്ഥാനത്തു തന്നെ ഉറപ്പിച്ചാണ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡും ക്ഷേത്രോദ്ധാരണ സമിതിയും നാട്ടുകാരുടെ സഹകരണത്തോടെ പരമ്പരാഗത വാസ്തുശില്‍പ ശൈലിയില്‍ തന്നെ … Read More