ഡേയ് പന്നികളേ–കര്‍ഷകര്‍ ഡാ—ഞങ്ങള്‍ തോറ്റുപിന്‍മാറില്ല—മൂന്നാംതവണയും കൃഷിയിറക്കി അതിയടത്തെ കര്‍ഷകര്‍-

പരിയാരം: പ്രകൃതിക്ക്മുന്നിലും കാട്ടുപന്നിക്ക് മുന്നിലും തോല്‍ക്കില്ല എന്ന വാശിയോടെ അതിയടം മാടപ്രം സ്വയംസഹായ സംഘം. രണ്ടാംവിള നെല്‍കൃഷിക്കായി അതിയടം പാടശേഖരത്തില്‍ കര്‍ഷകര്‍ നേരിടുന്നത് കടുത്ത പ്രകൃതി ദുരന്തത്തേയും കാട്ടുപന്നി ശല്യത്തേയും. രണ്ട് തവണ തയ്യാറാക്കിയ ഞാറ്റടികളാണ് കനത്ത മഴയും മഴക്ക് ശേഷം … Read More

പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍- ഉദ്ഘാടനം ഡിസംബര്‍ മധ്യത്തോടെ-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഡിസംബര്‍ മധ്യത്തോടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദ്ദേശം ഉന്നതങ്ങളില്‍ ലഭിച്ചതിനാല്‍ തകൃതിയായ പണികളാണ് നടന്നുവരുന്നത്. നിലവില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്റെപിറകിലായി ദേശീയപാതക്ക് അഭിമുഖമായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. 2009 ല്‍ … Read More

കാര്യാമ്പലത്തെ വിശ്വകുമാര്‍ ഭാസ്‌ക്കരക്കുറുപ്പ് നിര്യാതനായി-സംസ്‌ക്കാരം നാളെ വൈകുന്നേരം-3 മണിക്ക്-

തളിപ്പറമ്പ്: മാവേലിക്കര കണ്ണമംഗലം സ്വദേശി തളിപ്പറമ്പ് കാര്യമ്പലത്തെ വിശ്വകുമാര്‍ ഭാസ്‌കര കറുപ്പ് (68) (തളിപ്പറമ്പ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി) നിര്യാതനായി. പരേതരായ ഭാസ്‌ക്കരകറുപ്പ്-ആനന്ദവല്ലി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹേമജ (കാര്യാമ്പലം), മക്കള്‍: വീണ വി.നായര്‍ (ഡെപ്യൂട്ടി മാനേജര്‍ എസ് ബി … Read More

ജീവനക്കാരുടെ മരവിപ്പിച്ച സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കുക. കെ ജി ഒ യു-കെ.കെ.രാജേഷ് പ്രസിഡന്റ്, ടി.ഷജില്‍ സെക്രട്ടറി-

കണ്ണൂര്‍: കോവിഡ് കാലഘട്ടത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹിച്ച ആനുകൂല്യം പോലും നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടരുകയാണെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്. കോവിഡിന്റെ പേര് പറഞ്ഞു മരവിപ്പിച്ച ജീവനക്കാരുടെ ലീവ് … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് ഏകകണ്ഠമായി പ്രസിഡന്റ് പദവിയിലേക്ക്-

തളിപ്പറമ്പ്: അഡ്വ.ടി.ആര്‍.മോഹന്‍ദാസിനെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി നിയമിക്കാനുള്ള ഡി.സി.സി തീരുമാനം കോണ്‍ഗ്രസ് തളിപ്പറമ്പ്-മണ്ഡലം ബ്ലോക്ക് കമ്മറ്റികള്‍ അംഗീകരിച്ചു. ഇന്നലെ ചേര്‍ന്ന രണ്ട് മണ്ഡലം കമ്മറ്റികളുടെയും തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഭാരവാഹികളുടെയും സംയുക്തയോഗത്തില്‍ രജിത്ത് നാറാത്ത്, കെ.സി.മുഹമ്മദ് ഫൈസല്‍ എന്നിവര്‍ … Read More

എ.ഇ.ഒ അപമര്യാദയായി പെരുമാറി- കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ ഇന്ന് രാവിലെ 10.30 ന്

തളിപ്പറമ്പ്: എ.ഇ.ഒ അപമര്യാദയായി പെരുമാറിയെന്ന്, കെ.പി.എസ്.ടി.എ പ്രതിഷേധ ധര്‍ണ നടത്തും. തളിപ്പറമ്പ് നോര്‍ത്ത് എ.ഇ.ഒ കെ.ഡി.വിജയന്‍ ഓഫീസിലെത്തിയ കെ.പി.എസ്.ടി.എ നേതാക്കളായ സജീവന്‍, കുബേരന്‍, അംബരീഷ് എന്നിവരോട് ഇന്നലെ ഓഫീസിലെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് ആക്ഷേപം. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്യും. … Read More

പട്ടുവം ദീനസേവനസഭയിലെ സിസ്റ്റര്‍ പിയൂസ് ഡി. എസ്. എസ്.(69) നിര്യാതയായി-

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ പീയൂസ് ഡി.എസ്.എസ്.(69) ബുധനാഴ്ച (24.11.2021) രാവിലെ 6 മണിക്ക് നിര്യാതയായി. സംസ്‌ക്കാരം വ്യാഴാഴ്ച (25.11.2021) വൈകുന്നേരം 3 മണിക്ക് കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതല പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പട്ടുവം … Read More

സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും–

തലശേരി: സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയര്‍ ഹൗസ് തലശ്ശേരിയിലെ കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നവംബര്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം പി അധ്യക്ഷത വഹിക്കും. … Read More

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തില്‍ ഫോട്ടോ വീഡിയോ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം-ഫോസോ.

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം മറ്റ് ആഘോഷ പരിപാടികളുടെ ഫോട്ടോ വീഡിയോ ചിത്രീകരണത്തിന് ഏര്‍പ്പെടുത്തിയ കോവിഡ്കാല നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍ വന്നെങ്കിലും ബന്ധപ്പെട്ടവര്‍ അത് നടപ്പിലാക്കിയില്ല. ചിത്രീകരണത്തിന് ഇപ്പോഴും പഴയതുപോലെ 2 ഫോട്ടോ വീഡിയോഗ്രാഫര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. ഇതിനെതിരെ … Read More

പെരിയാട്ട് ബി.ടി.ആര്‍ നഗറിലെ എം.ലക്ഷ്മിക്കുട്ടി(77) നിര്യാതയായി.

പിലാത്തറ: പെരിയാട്ട് ബി.ടി.ആര്‍ നഗറിലെ എം.ലക്ഷ്മിക്കുട്ടി (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തളാപത്തു ശ്രീധരന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, വിളയാങ്കോട് എല്‍.പി.സ്‌കൂള്‍). മക്കള്‍: എം.പ്രഭാവതി, എം.ജയപ്രകാശ് (സിവില്‍ സപ്ലൈസ് വകുപ്പ് ), എം.പ്രസീത. മരുമക്കള്‍: ആര്‍.വി.വിജയന്‍, ഇ.സി.ഉമ (അധ്യാപിക, കുഞ്ഞിമംഗലം ഗവ: … Read More