പട്ടുവം കരിപ്പൂല്‍ സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശി മലേഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചു. പട്ടുവം കരിപ്പൂലിലെ റിജു സണ്ണി കത്തോട്ടുങ്കലാണ് (35) മരിച്ചത്. കെ.എ.സണ്ണിയുടെയും റോത്സീനയുടെയും മകനാണ്. മലേഷ്യയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: ഷോബി ഡേവിഡ്(മലേഷ്യ). ഏക മകള്‍: സിയോണ. … Read More

അടുത്ത ബന്ധുവായ 14-കാരിക്ക് നേരെ ലൈംഗികാതിക്രമം- പോക്‌സോ പ്രകാരം ഒരാള്‍ അറസ്റ്റില്‍

പഴയങ്ങാടി: അടുത്ത ബന്ധുവായ 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. സപ്തംബര്‍ 19 ന് രാവിലെ 11.30 മുതല്‍ 12.40 വരെയുള്ള സമയത്തും അതിന് ഒരാഴ്ച്ച മുമ്പേയും ലൈംഗിക ഉദ്ദേശത്തോടെ വീട്ടില്‍ നിന്നും കാറില്‍ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് … Read More

എം.ഡി.എം.എയും കഞ്ചാവും യുവാവ് അറസ്റ്റില്‍-

കൂത്തുപറമ്പ്: എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവ് അറസ്റ്റില്‍. ഇല്ലിക്കുന്നിലെ പുത്തന്‍പുരയില്‍ ഷുഹൈബിനെയാണ്(23) കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.എസ്.ജിനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തലശ്ശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ നിന്നുമാണ് വില്‍പ്പനക്കിടയില്‍ 0.660 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി ഷുഹൈബ് പിടിയിലായത്. … Read More

വധശ്രമക്കേസിലെ പ്രതി 22 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍-

തളിപ്പറമ്പ്: വധശ്രമക്കേസിലെ പ്രതിയെ 22 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. മാവിച്ചേരി ചെനയന്നൂരിലെ കാരപ്പാറ ഫൈസലിനെയാണ്(42) തളിപ്പറമ്പ് അഡീ.എസ്.ഐ ഫ്രാന്‍സീസ്, സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ് എന്നിവര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ 11 മണിക്ക് നെല്ലിപ്പറമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തത്. … Read More

പഞ്ചായത്ത് നിയമങ്ങള്‍ പുസ്തകങ്ങളില്‍ ഉറങ്ങേണ്ടവയല്ല, പ്രയോഗത്തില്‍ വരുത്തി ഒരു സെക്രട്ടറി.

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ച് സ്വന്തം വീടും പരിസരവും ക്ലീനാക്കാമെന്ന് കരുതി ആരും കരുതണ്ട, പഞ്ചായത്ത് അധികൃതര്‍ ഇവിടെ വെറുതെയിരിക്കുന്നില്ല. മാലിന്യം അലക്ഷ്യമായി പൊതുസ്ഥലങ്ങളില്‍ തള്ളുന്നതിനെതിരെയുള്ള ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിന്റെ കര്‍ശന നടപടികള്‍ തുടരുകയാണ്. പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ കൂടിയായ … Read More

ഭരണത്തിലേറിക്കഴിഞ്ഞാല്‍ പിന്നീട് പക്ഷപാതിത്വമില്ല-മുന്നിലുള്ളത് ജനങ്ങള്‍ മാത്രം മുഖ്യമന്ത്രി-

  തിരുവനന്തപുരം: മന്ത്രിമാര്‍ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്റെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. ഐഎംജി സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. അധികാരത്തില്‍ ഏറ്റിയവരും ഏറ്റാതിരിക്കാന്‍ ശ്രമിച്ചവരുമുണ്ട്. അധികാരത്തില്‍ ഏറികഴിഞ്ഞാല്‍ പിന്നെ ഈ രണ്ട് … Read More

ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ 100 ശതമാനം പൂര്‍ത്തിയാക്കി തളിപ്പറമ്പ് നഗരസഭ ചരിത്രത്തില്‍ ഇടം നേടി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ 18 വയസ്സിന് മുകളിലുള്ള മുഴുവന്‍ ആളുകളും കോവിഡ് വാക്‌സിന്‍ എടുത്ത് ചരിത്രമായി. കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവര്‍, സ്ഥലത്തില്ലാത്തവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളും വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. വാക്‌സിന്‍ വിതരണം ആരംഭിച്ചത് … Read More

പുഴയില്‍ കാണാതായ അന്‍സിബിന്റെ മൃതദേഹം കണ്ടെത്തി

. തളിപ്പറമ്പ്: തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് നാട്ടുകാര്‍ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്. അഗ്നിശമനസേനയും രാവിലെ സ്ഥലത്തെത്തിയിരുന്നു. ഇന്നലെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് … Read More

റിപ്പേര്‍ ചെയ്തു, പിന്നാലെ പൊട്ടിയൊഴുകി-ഇത് താന്‍ വാട്ടര്‍ അതോറിറ്റി-

തളിപ്പറമ്പ്: പൊട്ടിയ കുടിവെള്ള പൈപ്പ് റിപ്പേര്‍ ചെയ്ത് മൂന്ന് ദിവസം കൊണ്ട് വീണ്ടും പൊട്ടി. അള്ളാംകുളം-പൂമംഗലം റോഡില്‍ ചവനപ്പുഴയിലെ കൃഷ്ണപ്പിള്ള വായനശാലക്ക് സമീപത്താണ് സംഭവം. പൈപ്പ് ലൈന്‍ പൊട്ടി ഇവിടെ മാസങ്ങളായി വെള്ളം ഒഴുകിപ്പോയിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. … Read More

പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്തിയില്ല, തിരച്ചില്‍ നാളെ തുടരും-

തളിപ്പറമ്പ്: തേര്‍ളായി പുഴയില്‍ കാണാതായ 16 കാരനെ കണ്ടെത്താനായില്ല, തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ശ്രീകണ്ഠാപുരം പോലീസ് പരിധിയിലെ തേര്‍ളായിയിലാണ് കൊയക്കാട്ട് വീട്ടില്‍ ഹാഷിമിന്റെ മകനായ അന്‍സബിനെ കാണാതായത്. വൈകുന്നേരം അഞ്ചരയോടെ കുളിക്കാനായി സുഹൃത്തുക്കളോടൊപ്പം മുനമ്പത്ത് കടവിലെത്തിയ എത്തിയ അന്‍സബിനെ ഒഴുക്കില്‍പെട്ട് കാണാതാവുകയായിരുന്നു. … Read More