പറശ്ശിനിക്കടവില്‍ പുതിയ വാട്ടര്‍ ടാക്‌സി സര്‍വീസ് തുടങ്ങി

തളിപ്പറമ്പ്: ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടര്‍ ടാക്‌സി പറശ്ശിനിക്കടവിലെത്തി സര്‍വീസ് തുടങ്ങി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടര്‍ ടാക്സി ഇന്നലെ രാവിലെയാണ് അഴീക്കല്‍ ഹാര്‍ബറിലെത്തിയത് തുടര്‍ന്ന് വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. ഇന്ന് രാവിലെ സര്‍വീസ് ആരംഭിച്ചു. 2021 ജനുവരിയിലാണ് … Read More

എട്ടുവയസുകാരിക്ക് തെരുവ്‌നായയുടെ കടിയേറ്റു.

പരിയാരം: രണ്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് തെരുവ്‌നായയുടെ കടിയേറ്റു. തായിനേരി ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനി കാങ്കോല്‍ ഫാത്തിമ മന്‍സിലിലെ സഫ്‌ന ഫാത്തിമക്കാണ്(8) ഇന്ന് രാവിലെ തെരുവ്‌നായയുടെ കടിയേററ്റത്. കൈക്കും കാലിനുമാണ് പരിക്കേറ്റത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

വെള്ളാവില്‍ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.

തളിപ്പറമ്പ്:വെള്ളാവില്‍ ടിപ്പര്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.   മൂന്നുപേര്‍ക്ക് ഗുരുതരപരിക്ക്. ബീഹാര്‍ സ്വദേശി ഹൊപാനോ സോറന്‍(38) ആണ് മരിച്ചത്. ത്രിമൂര്‍ത്തിക്ക് ഗുതരമായി പരിക്കേറ്റു. ഇയാളെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മുതുകുടയിലെ രമേശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ … Read More

തലസ്ഥാനത്ത് ഗുണ്ടാഭരണമെന്ന് ഗവര്‍ണര്‍-

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സംഘപരിവാര്‍ വല്‍ക്കരണത്തിന് എതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ കാര്‍ നിര്‍ത്തി നടുറോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം പേട്ട പള്ളിമുക്കിലാണ് അസാധാരണ സംഭവങ്ങള്‍ നടന്നത്. തനിക്ക് മതിയായ സുരക്ഷയൊരുക്കിയില്ലെന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍, തന്നെ … Read More

വാട്ടര്‍ഹീറ്ററിന് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായി.

പെരിങ്ങോം: കിടപ്പുമുറിയോട് ചേര്‍ന്ന കുളിമുറിയിലെ വാട്ടര്‍ഹീറ്ററിന് തീപിടിച്ചു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ മാത്തില്‍ വടശേരിയില്‍ താമസിക്കുന്ന കാഞ്ഞിരങ്ങാട് വീട്ടില്‍ രത്‌നാകരന്റെ വീട്ടില്‍ ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. കുളിമുറിയില്‍ നിന്ന് പുകയും തീയും പുറത്തുവന്നതോടെ പെരിങ്ങോം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് … Read More

ഒറിജിനല്‍ റിലീസീവുന്നതിന് മുമ്പ് പകര്‍പ്പ് പുറത്തിറങ്ങി-രാസലീല@48.

കമലഹാസനും ശ്രീവിദ്യയും നായികാനായകന്‍മാരായി അഭിനയിച്ച് 1976 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് ഉണര്‍ച്ചികള്‍. ആര്‍.സി.ശക്തി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഷൂട്ടിംഗിനിടയില്‍ തന്നെ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ അന്നത്തെ പ്രമുഖ സംവിധായകനായ എന്‍.ശങ്കരന്‍നായര്‍ക്ക് അനുമതി … Read More

തീപ്പൊരിനേതാവ് മോഹന്‍ യാദവ് മധ്യപ്രദേശിനെ നയിക്കും

ഭോപ്പാല്‍: മോഹന്‍യാദവ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാവും. ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മധ്യപ്രദേശില്‍ മോഹന്‍ യാദവ് മുഖ്യമന്ത്രിയാകട്ടെയെന്ന തീരുമാനത്തിലേക്ക് ബിജെപി ദേശീയ നേതൃത്വം എത്തിയത്. ശിവരാജ് സിങ് ചൗഹാന്റെ പിന്‍മുറക്കാരന്‍ അതേവിഭാഗത്തില്‍ നിന്നുള്ളയാള്‍ തന്നെയാകണമെന്ന ബിജെപിയുടെ നിര്‍ബന്ധവും മോഹന്‍യാദവിന് ‘സഹായകരമായി. ആര്‍എസ്എസ് ദേശീയ … Read More

ഡോ.ഷാഹുല്‍ഹമീദിന് ഹ്യൂമണ്‍റൈറ്റ്‌സ് പരസ്‌ക്കാരം സമ്മാനിച്ചു.

തിരുവനന്തപുരം: ഹ്യൂമണ്‍റൈറ്റ് ഫൗണ്ടേഷന്‍ ഡല്‍ഹിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും തിരഞ്ഞെടുത്ത ഒരാള്‍ക്ക് നല്‍കി വരുന്ന ഹ്യൂമന്‍ റൈറ്റ്‌സ് പുരസ്‌കാരം എയറോസിസ് കോളേജ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ഷാഹുല്‍ഹമീദിന് സമ്മാനിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ … Read More

തലശ്ശേരിയില്‍ വന്‍ ഹാന്‍സ് വേട്ട 15,300 പാക്കറ്റുകളിലായി 400 കിലോഗ്രാം ഹാന്‍സ് പിടികൂടി

തലശേരി: ഫരീദാബാദില്‍ നിന്നും കൊറിയര്‍ പാര്‍സലില്‍ അയച്ച 400 കിലോയോളം ഹാന്‍സ് എക്‌സൈസ് പിടികൂടി. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജെന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം യാസിന്‍ … Read More

ഇടതുസര്‍ക്കാറിന്റെ ഭരണത്തില്‍ എല്ലാവരും ദുതിതമനുഭവിക്കുന്നു: അഡ്വ.സജീവ് ജോസഫ്.

തളിപ്പറമ്പ്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും ഇടതു സര്‍ക്കാറിന്റെ ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണെന്ന് അഡ്വ.സജീവ് ജോസഫ് എം.എല്‍.എ. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ നയിക്കുന്ന … Read More