മറന്നുവെച്ച ഫോണും 40,000 രൂപയും ഉടമക്ക് തിരിച്ചുനല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി.
തളിപ്പറമ്പ്: വീണു കിട്ടിയ ഫോണും 40,000രൂപയും തിരിച്ചു നല്‍കി ഓട്ടോറിക്ഷ ഡ്രൈവര്‍ മാതൃകയായി.
കണിക്കുന്നിലെ ടി.ഒ.ഗണേശന്‍ ഓട്ടോറിക്ഷയില്‍ വെച്ച് മറന്ന ഫോണും പണവുമാണ് പറവൂര്‍ ആലക്കാട്ടെ കെ.എല്‍.59-0553. ഓട്ടോറിക്ഷാ ഡ്രൈവര്‍ പാലക്കോടന്‍ റഷീദ് തിരികെ നല്‍കിയത്.
ഓട്ടോയുടെ സീറ്റിന് പിറകില്‍ വീണുപോയതിനാലാണ് ഇത് കണ്ടെത്താന്‍ കഴിയാതെ പോയത്.
. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ഓട്ടോ തിരിച്ചറിഞ്ഞത്.
തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് വ്യാപക അന്വേഷണം നടത്തിയാണ് ഡ്രൈവറെകണ്ടെത്തിയത്.
വിവരങ്ങള്‍ തന്ന ഞാറ്റുവായലിലെ ഓട്ടോഡ്രൈവര്‍ വി എം.ഷഫീര്‍, ഓട്ടോ യൂണിയന്‍ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, അതോടൊപ്പം
സി സി ടി വി വിവരങ്ങള്‍ തന്ന കപ്പാലം വ്യാപാരഭാവന് സമീപത്തുള്ള വ്യാപാരി തശ്രീഫ് എന്നിവര്‍ക്ക് ഗണേശന്‍ നന്ദിയറിയിച്ചു.