എസ്.എന്‍.ഡി.പി യോഗം തളിപ്പറമ്പ് ശാഖ 2022-25 വര്‍ഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

തളിപ്പറമ്പ:എസ്.എന്‍.ഡി.പി യോഗം തളിപ്പറമ്പ ശാഖയുടെ 2022-25 വര്‍ഷത്തെക്കുള്ള ഭാരവാഹികളെയും ഭരണ സമിതിയേയും വാര്‍ഷിക ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

ശ്രീനാരായണ ഗുരു മന്ദിരം പ്രസിഡണ്ട് അഡ്വ.എ.കെ ബാലഗോപാലന്‍ പതാക ഉയര്‍ത്തി.

അനില്‍ പുതിയ വീട്ടില്‍ സ്വാഗതവും ഓഡിറ്റ് റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

ശാഖ പ്രസിഡണ്ട് പി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങ് യൂണിയന്‍ കൗണ്‍സിലര്‍ ടി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍  S S L C , +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.

എം.പി സുരേന്ദ്രന്‍, കെ.വി ജനാര്‍ദ്ദനന്‍, കെ.വി.വിലാസന്‍, ടി. പ്രവീണ്‍ മാസ്റ്റര്‍, രാജേഷ് പുത്തലത്ത്, പി.രാമകൃഷ്ണന്‍, എന്‍.പി ലസീത, എം. ജാനകി തുടങ്ങിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ പി.രാമകൃഷ്ണന്‍ (പ്രസിഡണ്ട്) രാജേഷ് പുത്തലത്ത് (വൈസ് പ്രസിഡണ്ട്) അനില്‍ പുതിയ വീട്ടില്‍ (സെക്രട്ടറി) കെ.വി. വിലാസന്‍ (യൂണിയന്‍ കമ്മറ്റി അംഗം) ഏഴ് അംഗ ഭരണസമിതിയെയും തിരഞ്ഞെടുത്തു.