ഫിലിപ്പ്മാത്യുവിന് യാത്രയയപ്പ് നല്‍കി-കല്ലിങ്കീല്‍ പ്തമനാഭന്‍ ഉപഹാരം സമര്‍പ്പിച്ചു.

തളിപ്പറമ്പ്: 25 വര്‍ഷത്തെ സേവനത്തിന് ശേഷം ഒക്ടോബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച തളിപ്പറമ്പ് ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷനിലെ

ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഫിലിപ്പ് മാത്യുവിന് തളിപ്പറമ്പ് ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷന്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

ഉപഹാര വിതരണവും മൊമന്റോ സമര്‍പ്പണവും അദ്ദേഹം നിര്‍വ്വഹിച്ചു.

അര്‍പ്പിച്ചു മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.പി.ധനേഷ്, വിവിധ നിലയങ്ങളിലെ സ്‌റ്റേഷന്‍ ഓഫീസര്‍മാരായ പി.വി.പവിത്രന്‍, ടി.വി.ഉണ്ണി കൃഷ്ണന്‍, പി.വി.അശോകന്‍,

ടി.കെ.സന്തോഷ് കുമാര്‍, കാക്കാടി പ്രേമരാജന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി.വി.പ്രകാശന്‍, രാജന്‍ പരിയാരന്‍, എം.ജി.വിനോദ് കുമാര്‍, പി.വി.ഗിരീഷ്, എം.പ്രേമന്‍,

പി.കെ.ധനഞ്ജയന്‍, പി.സുരേഷ് എന്നിവര്‍പ്രസംഗിച്ചു. സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി സി.വി.ബാലചന്ദ്രന്‍ സ്വാഗതവും ടി.അജയന്‍ നന്ദിയും പറഞ്ഞു.