വിഖ്യാത സംവിധായനും നടനുമായ പി.ഭാരതിരാജ(84)നിര്യാതനായി.

ചെന്നൈ: വിഖ്യാത സംവിധായനും നടനുമായ പി.ഭാരതിരാജ(64)നിര്യാതനായി.

ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം.

വാര്‍ധക്യകാല അസുഖങ്ങളെത്തുടര്‍ന്ന് കുറേക്കാലമായി കിടപ്പിലായിരുന്നു.

തമിഴ് സിനിമാ ചരിത്രത്തിലെ വിഖ്യാത സംവിധായകരിലൊരാളാണ് ഭാരതിരാജ.

ആറു തവണ ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നി നീലകളിലും ഭാരതിരാജ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2004 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

16 വയതിനിലെ (1977), കിഴക്കേ പോകും റെയില്‍ (1978), സിഗപ്പു റോജാക്കള്‍ (1978), നിഴല്‍കള്‍ (1980), അലൈകള്‍ ഓയ്‌വതില്ലൈ (1981), ടിക് ടിക് ടിക് (1981), ഒരു കൈതിയന്‍ ഡയറി (1985), മുതല്‍ മര്യാദൈ (1985), കിഴക്ക് ചീമയിലൈ ( 1993) തുടങ്ങിയവ ഭാരതിരാജയുടെ സൂപ്പര്‍ ഹിറ്റ് സിനിമകളാണ്.

2020 ലെ മീണ്ടും ഒരു മര്യാദൈ ആണ് അവസാന ചിത്രം.

43 സിനിമകള്‍ സംവിധാനം ചെയ്ത ഭാരതിരാജയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളാണ് ആദ്യത്തെ സിനിമയായ 16 വയതിനിലെയും കിഴക്കേപോകും റെയിലും മുതല്‍ മര്യാദ, കിഴക്കുചീമയിലെ, കറുത്തമ്മ എന്നീ സിനിമകള്‍.

കിഴക്കേപോകും റെയിലില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി അഭിനയിച്ച ഭാരതിരാജയുടെ മികച്ച വേഷം 2004 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ആയുധഎഴുത്തിലെ സെല്‍വനായകം എന്ന വില്ലന്‍വേഷമാണ്.

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസായ തുടരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്റര്‍ പളനിസ്വാമിയാണ് അവസാനം വേഷമിട്ട സിനിമ.