നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ ലഹരി-ഒപ്പം നില്‍ക്കാം ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്കൊപ്പം.

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവ് മുരളി കുന്നുംപുറത്ത് ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയുമായി ഇന്ന് തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടത്തി.

ലഹരി എന്ന മാരകവിപത്തിനെതിരെ ആഭ്യന്തരവകുപ്പ് അതീവ ജാഗ്രതയോടെ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും നേരിട്ടറിയിച്ചു.

ലഹരിയുടെ കറുത്ത കയങ്ങളില്‍ അകപ്പെട്ടുപോയ ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. അവിടെനിന്ന് അതിശക്തമായി ജീവിതത്തിലേക്ക് തിരികെ നടന്നുകയറിയ ആ നാളുകളുടെ ഓര്‍മ്മകള്‍ മുരളി അദ്ദേഹവുമായി പങ്കുവെച്ചു.

ലഹരിയുടെ പിടിയില്‍പ്പെട്ട എത്രയോ മനുഷ്യരെ ഡി-അഡിക്ഷന്‍ സെന്ററുകളിലേക്ക് എത്തിക്കാനും, ജീവിതത്തിന്റെ യഥാര്‍ത്ഥ ലഹരി എന്തെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം ചെറുതല്ല.

‘വെള്ളം’ സിനിമ ഇപ്പോഴും ഡി-അഡിക്ഷന്‍ സെന്ററുകളില്‍ ആളുകള്‍ക്ക് പ്രചോദനമായി പ്രദര്‍ശിപ്പിക്കുന്ന കാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

വളരെ പോസിറ്റീവായ പ്രതികരണമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ സജീവമായി മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഈ പോരാട്ടത്തിന് പിന്തുണ അറിയിച്ചതിലുള്ള അഭിനന്ദനങ്ങളും അദ്ദേഹം പങ്കുവെച്ചു.

എന്നെ വായിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു കാര്യം…

ലഹരി എന്നത് നമുക്ക് നമ്മളെത്തന്നെ കൈവിട്ടുപോകുന്ന അതിമാരകമായ വിപത്താണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തിരിച്ചറിഞ്ഞ ആളാണ് ഞാന്‍. അതുകൊണ്ട്, എന്റെ പ്രിയപ്പെട്ട സഹോദരങ്ങളില്‍ ആരെങ്കിലും അതിന്റെ ഹീനമായ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടിട്ടുണ്ടെങ്കില്‍, ദയവായി അതില്‍ നിന്നും പിന്തിരിയണം. തിരിച്ചുവരാന്‍ മടിക്കരുത്, ജീവിതം സുന്ദരമാണ്. ലഹരിമുക്ത കേരളത്തിനായുള്ള സര്‍ക്കാരിന്റെ ‘ഓപ്പറേഷന്‍ തൂഫാന്‍’ പദ്ധതിക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവിധ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുഎന്നും മുരളി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.