ഇത്രയും വലിയ ബൊമ്മക്കൊലു കാണാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് നടി ഊര്‍മ്മിള ഉണ്ണി.
തളിപ്പറമ്പ്: ഇത്രയും വലിയ ഒരു ബൊമ്മക്കൊലു കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് ചലച്ചിത്രതാരവും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണി.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പി.നീലകണ്ഠഅയ്യര്‍ സ്മാരക മന്ദിരത്തില്‍ ഒരുക്കിയ ബൊമ്മക്കൊലു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ബൊമ്മക്കൊലുവുമായി ചെറുപ്പം മുതല്‍ തന്നെ ബന്ധമുണ്ടെങ്കിലും ഇത്തരം ബൊമ്മക്കൊലു ഉത്സവം കേരളത്തില്‍ കേട്ടറിവില്ലെന്നും അവര്‍ പറഞ്ഞു.
ലോകത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും യേശുജനനം, ബ്രാഹ്‌മണര്‍ ഒരുക്കുന്ന ബൊമ്മക്കൊലുവില്‍ കാണുന്നത്. സര്‍വമതങ്ങള്‍ക്കും പ്രാധാന്യം നല്‍കിയതാണ് പെരുഞ്ചല്ലൂരിലെ ബൊമ്മക്കൊലു എന്നും അവര്‍ പറഞ്ഞു.
പ്രശസ്ത നാടക സിനിമ നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പദ്മനാഭന്‍, പി.ഗോപിനാഥ, പ്രഫ.ഇ.കുഞ്ഞിരാമന്‍, മൊട്ടമ്മല്‍ രാജന്‍, പി.സി.വിജയരാജന്‍, പുടയൂര്‍ ജയനാരായണന്‍, ഡോ.രഞ്ജീവ് പുന്നക്കര, നാരായണന്‍ നമ്പൂതിരി, ടി.ടി.മാധവന്‍, കൃഷ്ണന്‍ മാസ്റ്റര്‍, ഷഫീക് മുഹമ്മദ്, ജാഫര്‍, സിദ്ദിഖ് കുറിയാലി, മാത്യു അലക്‌സാണ്ടര്‍, ഷാജി, കരുണാകരന്‍, എന്നിവര്‍ സംസാരിച്ചു.
തളിപ്പറമ്പിലെ കലാ സാംസ്‌കാരിക മേഖലയിലെ നൂറോളം വരുന്ന പ്രഗല്‍ഭരെ സാക്ഷി നിര്‍ത്തിയാണ് ബൊമ്മക്കൊലു ഉത്സവത്തിന് തുടക്കം കുറിച്ചത്. വിജയ് നീലകണ്ഠന്‍ ആമുഖപ്രഭാഷണം നടത്തി.