പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ചെറുകുന്ന് സ്വദേശി പോലീസ് പിടിയില്‍

പരിയാരം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

ചെറുകുന്ന് പൂങ്കാവ് സ്വദേശി ഇസ്മായിലിനെയാണ്(24) നെയാണ് പരിയാരം പോലീസ് ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

2023 ഏപ്രില്‍ മുതല്‍ പരിചയപ്പെട്ട പരിയാരം പോലീസ് പരിധിയിലെ പെണ്‍കുട്ടിയെയാണ് ഇസ്മയില്‍ പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ് പരാതി.

ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലൂടെ ചാറ്രിംഗിലൂടെ തുടങ്ങിയ സൗഹൃദമാണ് പീഡനത്തിലേക്ക് വളര്‍ന്നത്.

അറസ്റ്റിലായ ഇസ്മായിലിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.