തിരികെ സ്‌ക്കൂളിലേക്ക്-പി.പി.മുഹമ്മദ്‌നിസാര്‍ ഉദ്ഘാടനം ചെയ്തു
.തളിപ്പറമ്പ്: നഗരരസഭയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് മുത്തേടത്ത് ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ തിരികെ സ്‌ക്കൂളിലേക്ക് പരിപാടി സംഘടിപ്പിച്ചു.
തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് അധ്യക്ഷത വഹിച്ചു.
സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
കൗണ്‍സില്‍മാരായ കെ.രമേശന്‍, കെ.എം.ലത്തീഫ്, സി.പി.മനോജ്, പി.വത്സല, പി.വി.വാസന്തി എന്നിവര്‍ പ്രസംഗിച്ചു.
പി. പ്രദീപ്കുമാര്‍ സ്വാഗതവും രാജി നന്ദകുമാര്‍ നന്ദിയും പറഞ്ഞു.