അഴിമതി സര്‍ക്കാരിനെതിരെ യു.ഡി.എഫ് പന്നിയൂര്‍ മേഖലയില്‍ പദയാത്ര നടത്തി

പന്നിയൂര്‍: അഴിമതി സര്‍ക്കാരിനെതിരെ ഒക്ടോബര്‍ 18-ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ പ്രചരണാര്‍ത്ഥം കുറുമാത്തൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍

പന്നിയൂര്‍ മേഖല പദയാത്ര ചെറുകരയില്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ ജാഥാ ലീഡര്‍ കെ.ഷൗക്കത്തലിക്ക് പതാക നല്‍കി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി നാസര്‍ പന്നിയൂര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം, ബേബി ഫിലിപ്പ്, പി.പി രാജേഷ്, പി.പി.കുഞ്ഞിക്കണ്ണന്‍, ടി.പി സഈദ്, സി.വി.സതി എന്നിവര്‍ പ്രസംഗിച്ചു.

വൈകുന്നേരം 6 മണിക്ക് പൂവ്വം ടൗണില്‍ നടന്ന സമാപന യോഗം യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി മാത്യു ഉദ്ഘാടനം ചെയ്തു.

കെ.ഷൗക്കത്തലി അദ്ധ്യക്ഷത വഹിച്ചു.

എം.വി പ്രേമരാജന്‍, എം. അഹമ്മദ്, ആലിക്കുഞ്ഞി പന്നിയൂര്‍, സി.കെ സായൂജ് എന്നിവര്‍ പ്രസംഗിച്ചു.

പി.പി.നിസാര്‍ സ്വാഗതവും കെ.വി.കെ അയ്യൂബ് നന്ദിയും പറഞ്ഞു.