നാല് കിലോ കഞ്ചാവ് സഹിതം 2 യുവാക്കള്‍ അറസ്റ്റില്‍.

കണ്ണൂര്‍: നാല് കിലോഗ്രാം കഞ്ചാവ് സഹിതം രണ്ടുപേര്‍ അറസ്റ്റില്‍.

ചിറക്കല്‍ ആശാരിക്കമ്പനിക്ക് സമീപത്തെ കെ.കെ.ഹൗസില്‍ കെ.കെ.മഹ്‌സൂക്ക്(27), കൊല്ലറത്തിങ്കല്‍ ജുമാ മസ്ജിദിന് സമീപത്തെ എ.സാജിദ്(34) എന്നിവരെയാണ്

കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ചിറക്കല്‍ കൊല്ലരത്തിങ്കല്‍ വെച്ചാണ് വാഹനസഹിതം ഇവര്‍ പിടിയിലായത്.

ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു.

പ്രിവന്റിവ് ഓഫീസര്‍ പി.അനില്‍കുമാര്‍ കെ.ഷജിത്ത, പി.സി.പ്രഭുനാഥ്, ടി.ഖാലിദ്, എം.സജിത്ത്, കെ.പി.റോഷി, പി.വി.ഗണേഷ് ബാബു, ഡ്രൈവര്‍ അജിത്ത്, സീമ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.