പടന്നയില്‍ 2 കിലോഗ്രാം കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍

പടന്ന: രണ്ട് കിലോയോളം കഞ്ചാവ് സഹിതം രണ്ടുപേരെ ചന്തേര പോലീസ് അറസറ്റ് ചെയ്തു.

പടന്ന ആലക്കല്‍ റാത്തിക്ക്(52), തെക്കെപ്പുറം സുഹറ മന്‍സിലില്‍ നൂര്‍ മുഹമ്മദ്(42) എന്നിവരെയാണ് എസ്.ഐ കെ.പി.സതീഷ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 1.995 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പട്രോളിങ്ങിനിടെ ഇന്നലെ രാത്രി 9.20 നാണ് പടന്ന ജന്‍ ഔഷധി മെഡിക്കല്‍സിന് സമീപം വെച്ച് ഇവര്‍ പോലീസ് പിടിയിലായത്.

പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-60 ജി-1845 മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു.

എസ്.ഐ എം.സുരേശന്‍, എ.എസ്.ഐ ലക്ഷ്മണന്‍, സീനിയര്‍ സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ ഡ്രൈവര്‍ സുരേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.