1.600 കിലോ കഞ്ചാവ്- പയ്യന്നൂരിലെ നിഖില അറസ്റ്റില്‍.

തളിപ്പറമ്പ്: 1.600 കിലോ കഞ്ചാവുമായി യുവതി പിടിയില്‍.

പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനി നിഖില (29)നെയാണ്
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.ആര്‍.വിനീത്, പി.സൂരജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എ.വി.രതിക, ഡ്രൈവര്‍ അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.