കഞ്ചാവുമായി യുവാവ് പിടിയില്‍
തലശേരി: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തലശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഹരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ
പട്രോളിങ്ങിലാണ് തിരുവങ്ങാട് കാവുംഭാഗം കൊളശ്ശേരി വാടിയില്‍പീടിക റോഡില്‍ നിന്നും സി കെ ചന്ദ്രന്‍ നഗര്‍
റോഡരികിലെ ആമിനാസ് വീട്ടിന് മുന്‍വശം വെച്ച് 22 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് പി.ജംഷീദിനെ(32) പിടികൂടിയത്.
ഇയാളുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ടി.സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍
കെ.ബൈജേഷ്, സീനിയര്‍ ഡ്രൈവര്‍ ബിനീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജെസ്‌ന ജോസഫ്, കെ.കാവ്യ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.