വല്ലത്തില്‍ വീണ് കുടുങ്ങിക്കിടന്ന പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വല്ലത്തില്‍ വീണ് അവശനിലയിലായ പശുവിന് രക്ഷകരായി തളിപ്പറമ്പ് അഗ്നിരക്ഷാസേന. കൊട്ടില അടിപ്പാലത്തെ ടി.പി.ദാമോദരന്‍ കൂവേലി ആറാം വയലില്‍ നടത്തുന്ന ഡയറിഫാമിലെ പശുവാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത് നിന്ന പശുവിന്റെ കുത്തേറ്റാണ് വല്ലത്തില്‍ വീണതെന്ന് കരുതുന്നു. വല്ലത്തിനകത്ത് ഇറുങ്ങിയ നിലയിലായ പശുവിനെ പുറത്തെടുക്കാന്‍ … Read More

കൈക്കൂലി മാന്യന്‍ ബിജുവിനെ സസ്‌പെന്റ് ചെയ്തു-

കണ്ണൂര്‍: കൈക്കൂലിക്കാരന്‍ സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രവാസിയായ സംരംഭകനില്‍ നിന്ന്25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി തലശേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി നിരവധിതവണ അപേക്ഷകനെ … Read More

കാളയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി-സംഭവം പട്ടുവത്ത്.

തളിപ്പറമ്പ്: വീട്ടുപറമ്പില്‍ കെട്ടിയ കാളയെ തെരുവുനായ്ക്കള്‍ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി. പട്ടുവം അരിയിലെ കാനത്തില്‍ കളത്തില്‍ അബ്ദുള്ളയുടെ മൂന്നു വയസ് പ്രായമുള്ള കാളയാണ് കൊല്ലപ്പെട്ടത്. ചെവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചര മണിയാടെയാണ് സംഭവം. കാളയുടെ പിന്‍വശം കടിച്ച് കീറി ദ്വാരം വീഴ്ത്തിയിരുന്നു. ഒരു … Read More

അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ.

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കുമെന്ന് മുഖ്യ പുരോഹിതൻ സത്യേന്ദ്ര ദാസ്ജി മഹാരാജ് പറഞ്ഞു. ജനുവരി 15 മുതൽ 24 വരെയാണ് പ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുക. ജനുവരി 22നാണ് പ്രതിഷ്ഠ കർമം നിർവഹിക്കുകയെന്നും … Read More

കൈക്കൂലിരാജാവ് ബിജുവിനെ തലശേരി ജയിലിലടച്ചു-പരാതികളുടെ പ്രവാഹം. കാറില്‍ നിന്ന് മദ്യവും പിടിച്ചെടുത്തു.

തലശേരി: കൈക്കൂലി വാങ്ങവെ ഇന്നലെ വിജിലന്‍സ് അറസ്റ്റ് ചെയ്ത പയ്യന്നൂര്‍ നഗരസഭയിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സി.ബിജുവിനെ(48) ഒക്ടോബര്‍ 10 വരെ റിമാന്‍ഡ് ചെയ്ത് തലശേരി സ്‌പെഷ്യല്‍ ജയിലിലടച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് തലശേരി വിജിലന്‍സ് ജഡ്ജിയുടെ ചുമതലയുള്ള കോഴിക്കോട് വിജിലന്‍സ് ജഡ്ജി മധുസൂതനന്റെ … Read More

വിമത കുമിളകള്‍ പൊട്ടിത്തീര്‍ന്നു തളിപ്പറമ്പ് ബേങ്കില്‍ യു.ഡി.എഫിന് എതിരില്ല.

തളിപ്പറമ്പ്: ജില്ലാ നേതൃത്വവും ബ്ലോക്ക് നേതൃത്വവും ശക്തമായി ഇടപെട്ടതോടെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാ വിമതരും പിന്‍വാങ്ങി. ഇതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. മുന്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രവി, മണ്ഡലം സെക്രട്ടെറി നൗഷാദ് ഇല്യംസ്, … Read More

സംവിധായകന്‍ കെ.ജി.ജോര്‍ജ്(77)നിര്യാതനായി.

കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ.ജി.ജോര്‍ജ് (77) നിര്യാതനായി. കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സ്വപ്നാടനം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, കോലങ്ങള്‍, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, മേള, ഉള്‍ക്കടല്‍, … Read More

ബി.ജെ.പിയുടെ ഉരുളക്ക് സംഘാടകരുടെ ഉപ്പേരി-നരേന്ദ്രമോദിയുടെയും അനുരാഗ് താക്കൂറിന്റെയും ഫോട്ടോകള്‍ വെച്ച് ബോര്‍ഡുകള്‍

പരിയാരം: ബി.ജെ.പിയുടെ ഉരുളക്ക് സംഘാടകരുടെ വക ഉപ്പേരി. ഇന്ന് രാവിലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടന പോസ്റ്ററുകളിലോ ബോര്‍ഡുകളിലോ 6.94 കോടി രൂപയുടെ ഫണ്ട് അനുവദിച്ച കേന്ദ്രസര്‍ക്കാറിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അവഗണിച്ചു … Read More

പിണറായിയെ സ്വാഗതം ചെയ്യുന്നത് നരേന്ദ്രമോദിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബി.ജെ.പി ബോര്‍ഡുകള്‍.-കേന്ദ്രപദ്ധതി സ്വന്തംപേരിലാക്കിയതായി ബി.ജെ.പി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വാഗതം ചെയ്യുന്നത് ബി.ജെ.പി പ്രവര്‍ത്തകര്‍ നരേന്ദ്രമോദിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍. ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും കേന്ദ്രഗവണ്‍മെന്റ് നല്‍കിയ 6.94 കോടി രൂപ ഉപയോഗിച്ചാണ് സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മിച്ചത്. എന്നാല്‍ … Read More

തെറ്റ് വന്നാല്‍ ചൂണ്ടിക്കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്വം-മുഖ്യമന്ത്രി.

കാസര്‍ഗോഡ്: കുണ്ടംകുഴിയില്‍ പ്രസംഗത്തിനിടെ അനൗണ്‍സ്‌മെന്റ് വന്ന സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് കുണ്ടംകുഴിയില്‍ പ്രസംഗിച്ചത്. പ്രസംഗം തീരുന്നതിന് മുമ്പ് അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ ആ തെറ്റ് ചൂണ്ടിക്കാട്ടിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങള്‍ … Read More