തളിപ്പറമ്പ് ബേങ്ക് തെരഞ്ഞെടുപ്പ്-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികലെ ഏകകണ്ഠമായി പ്രഖ്യാപിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ ഐകകണ്‌ഠേന പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് ഡി.സി.സി ജന.സെക്രട്ടെറി രജിത് നാറാത്ത് ഡി.സി.സി അംഗീകരിച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ മണ്ഡലം കമ്മറ്റി നിര്‍ദ്ദേശിച്ച ഈ … Read More

പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം-രഞ്ജിത്ത് ഭായിക്ക് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പത്തുവയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പാണപ്പുഴ പറവൂര്‍ കോയിപ്രമുക്കിലെ മൊട്ടമ്മല്‍ വീട്ടില്‍ എം.രഞ്ജിത്ത് എന്ന ഭായിയെയാണ്(33) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 മെയ് … Read More

ബാദുഷ മദനി പടപ്പേങ്ങാട് ഇനി താമരക്കൊപ്പം-ബി.ജെ.പിയില്‍ അംഗത്വം നേടി.

കണ്ണൂര്‍: സാമൂഹ്യ പ്രവര്‍ത്തകന്‍ ബാദൂഷ മദനി പടപ്പേങ്ങാട് ബി ജെ പി യില്‍ ചേര്‍ന്നു. ദേശീയ വൈസ് പ്രസിഡന്റും, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ എ.പി.അബ്ദുള്ളകുട്ടി മെമ്പര്‍ഷിപ്പ് നല്‍കി സ്വികരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ തോമസ്, തളിപ്പറമ്പ് മണ്ഡലം … Read More

പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മല്‍സ്യബന്ധന തൊഴിലാളിക്ക് പരിക്കേറ്റു.

പരിയാരം: കടലില്‍ പാചകത്തിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് മല്‍സ്യതൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തെലങ്കാന സ്വദേശി മെദാഹരിയര്‍(32)നാണ് പരിക്കേറ്റത്. ബേപ്പുരില്‍ നിന്നും മല്‍സ്യബന്ധനത്തിനായി എത്തിയ ബോട്ടിലെ തൊഴിലാളിയായ ഇയാള്‍ ബോട്ടില്‍ വെച്ച് പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഏഴിമലക്ക് സമീപം പുറംകടലില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു … Read More

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു.

  പിലാത്തറ: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. പിലാത്തറ കെ.എസ്.ടി.പി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന കുംഭാരീസ് ഹോട്ടലാണ് അടപ്പിച്ചത്. ഹോട്ടലിന്റെ വൃത്തിഹീനമായ അവസ്ഥ മനസിലാക്കിയ ചെറുതാഴം മേഖല സെക്രട്ടറി സി.വി.ജിതിന്‍രാജ്, ചെറുതാഴം വെസ്റ്റ് മേഖല … Read More

കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവിന്റെ സ്‌ക്കൂട്ടര്‍ കിണറില്‍ എറിഞ്ഞ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കീഴാറ്റൂരിലെ വാരിയമ്പത്ത് വീട്ടില്‍ അഖില്‍(31)നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പ്രതികള്‍ കൂടിയുണ്ടെന്നും, ഇവര്‍ക്ക് പോസീസ് സ്‌റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. … Read More

പോലീസ് പറഞ്ഞു, പ്രതികളെ പിടികൂടും-ഉപരോധം അവസാനിപ്പിച്ച് കോണ്‍ഗ്രസ്

തളിപ്പറമ്പ്: ഒടുവില്‍ തീര്‍പ്പായി- അറസ്റ്റ് ചെയ്യുമെന്ന് ഡി.വൈ.എസ്.പിയുടെ ഉറപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധം പിന്‍വലിച്ചു. സംഘര്‍ഷം മുറ്റി നിന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു. പോലീസിന്റെ അനാസ്ഥയാണ് എല്ലാ പ്രശ്‌നങ്ങല്‍ക്കും കാരണമെന്ന് … Read More

അതുല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം സപ്തംബര്‍-18 ന് തിങ്കളാഴ്ച്ച നടക്കും.

തളിപ്പറമ്പ്: കാനഡയില്‍ മരണപ്പെട്ട അതുല്‍ ജോര്‍ജിന്റെ ശവസംസ്‌ക്കാരം സപ്തംബര്‍-18 ന് തിങ്കളാഴ്ച്ച വൈകുന്നേരം ആറിന് പുഷ്പഗരിയിലുള്ള തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ സെമിത്തേരിയില്‍ നടക്കും. സപ്തംബര്‍ നാലിനാണ് വിനോദയാത്രക്കിടയില്‍ ബോട്ടില്‍ നിന്ന് അബദ്ധത്തില്‍ വീണ് അതുല്‍ ജോര്‍ജ് മരണപ്പെട്ടത്. പൊതുദര്‍ശനത്തിനുള്ള … Read More

നിപ-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മാസ്‌ക് നിര്‍ബന്ധം.

പരിയാരം: നിപ രോഗത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രിയില്‍ വരുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കി. നിപ സംശയിക്കുന്ന രോഗികള്‍ വന്നാല്‍ ആവശ്യമായ പരിചരണം നല്‍കാന്‍ ഡോ.പ്രമോദ് നോഡല്‍ ഓഫീസറായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിച്ചു. ആശുപത്രിയിലെ … Read More

തളിപ്പറമ്പില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയസംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സ്ത്രീകളടക്കമുള്ള അന്‍പതോളം പ്രവര്‍ത്തകരാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സരസ്വതിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നിലെത്തി മുദ്രാവാക്യം വിളികളോടെ സ്‌റ്റേഷന്‍ ഉപരോധം … Read More