പുതിയമുഖത്തോടെ കറപ്പക്കുണ്ടില്‍ പൂന്തോട്ടവും ഇരിപ്പിടങ്ങളും ഒരുങ്ങുന്നു-

തളിപ്പറമ്പ്: രണ്ട് വര്‍ഷം മുമ്പ് ആളുകള്‍ തിരിഞ്ഞുനോക്കാന്‍ മടിച്ചിരുന്ന മാലിന്യകേന്ദ്രം ഇനി നാടിന്റെ സായാഹ്നമുഖമായി മാറും. കരിമ്പം പ്രദേശത്തിന്റെ പുരാതന നീരുറവയും അതിന്റെ സമീപപ്രദേശങ്ങളുമാണ് നവീകരിച്ച് പുതിയ രൂപത്തില്‍ സംരക്ഷിച്ചിരിക്കുന്നത്. കറപ്പക്കുണ്ട് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഒരുകാലത്ത് നൂറുകണക്കിനാളുകള്‍ ഉപയോഗിച്ചതായിരുന്നുെവങ്കിലും പിന്നീട് … Read More

പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ഫെബ്രുവരി-1 മുതല്‍ 9 വരെ.

പിലാത്തറ:പേരൂല്‍ വരിക്കച്ചാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞവും ഉത്സവവും ബ്രവരി ഫിബ്രവരി ഒന്നു മുതല്‍ ഒമ്പത് വരെ നടക്കും. ഫിബ്രവരി ഒന്ന് വ്യാഴാഴ്ച്ച വൈകീട്ട് നാലിന് പേരൂല്‍ ശിവക്ഷേത്രത്തില്‍ നിന്നും ചേപ്പായി കോട്ടത്തു നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടക്കും. … Read More

2022 ലെ ബാഡ്ജ് ഓഫ് ഓണര്‍ അര്‍ഹയായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ പി എസ്.

തിരുവനന്തപുരം: 2022 ലെ ബാഡ്ജ് ഓഫ് ഓണര്‍ അര്‍ഹയായി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ പി എസ്. നിഗൂഢമായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിന് ഗണ്യമായി സമയവും പ്രയത്‌നവും ചെലവഴിച്ച പോലീസുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായി അത്തരം ചുമതലകളിലെ അന്വേഷണ മികവിനാണ് പോലീസ് … Read More

രാഗം… താനം… കീര്‍ത്തനം… നിരവല്‍… സ്വരം… പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു

തളിപ്പറമ്പ്: പെരുഞ്ചെല്ലൂരില്‍ ആനന്ദ സമര്‍പ്പണ കച്ചേരിക്ക് പ്രിയമേറുന്നു. പതിനൊന്നാമത്തെ ആനന്ദ സമര്‍പ്പണ്‍ സംഗീത കച്ചേരിയുടെ ഭാഗമായി ഇന്നലെ ചിറവക്ക് നീലകണ്ഠ അബോഡില്‍ വായ്പ്പാട്ടില്‍ പ്രഗത്ഭ കര്‍ണാട്ടിക് സംഗീതജ്ഞന്‍ കെ എസ്.വിഷ്ണുദേവും, വയലിനില്‍ യുവ പ്രതിഭ ആലങ്കോട് വി.എസ്.ഗോകുലും ചേര്‍ന്ന് പരമ്പരാഗത സംഗീത … Read More

ഇന്ന്(30-01-2014)ചൊവ്വ. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍.

ഇന്ന്(30-01-2014)ചൊവ്വ. തളിപ്പറമ്പ് ഗവ.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍. സര്‍ജറി, മെഡിസിന്‍, കുട്ടികളുടെ വിഭാഗം ഗൈനക്കോളജി, ഇ.എന്‍.ടി, ദന്തല്‍. 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ജീവിതശൈലിരോഗ ക്ലിനിക്ക്.

മുത്തപ്പന്‍ അനുഗ്രഹിച്ചു-കെ.സുരേന്ദ്രന്റെ കേരള പദയാത്ര ഇന്ന് കണ്ണൂരില്‍.

പറശിനിക്കടവ്: എന്‍ ഡി എ കേരള പദയാത്ര നായകന്‍ കെ.സുരേന്ദ്രന്‍ ഇന്ന് രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ ബിജു എളക്കുഴി, എം.ആര്‍.സുരേഷ്, സംസ്ഥാന സമിതി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് … Read More

വേദമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കണം- കുമ്മനം രാജശേഖരന്‍

പിലാത്തറ: സനാതന ധര്‍മ്മത്തിന്റെ തായ് വേരായ വേദങ്ങളുടെ സംരക്ഷണമാണ് ധര്‍മ്മ സംരക്ഷണത്തിന്റെ മാര്‍ഗ്ഗമെന്നും നാടിന്റെ പുരോഗതിക്കും മനഃസംഘര്‍ര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ധര്‍മ്മ സംരക്ഷണം മാത്രമാണ് പോംവഴിയെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ചെറുതാഴം ശ്രീ രാഘവപുരം സഭായോഗത്തിന്റെ 1230 മത് വാര്‍ഷിക … Read More

ബൈബിള്‍ ഹിന്ദിയിലെഴുതിയ വിജയകുമാറിന് അനുമോദനം.

പിലാത്തറ: ഹിന്ദിയില്‍ ബൈബിളിന്റെ കയ്യെഴുത്ത്പ്രതി തയ്യാറാക്കിയ പിലാത്തറയിലെ കെ.വിജയകുമാറിന് കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനില്‍ അനുമോദനം. കെഎസ്ഇബി റിട്ട.ഓവര്‍സീയര്‍ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തെ കെ.വിജയകുമാറാണ് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതലയുടേയും സദസിന്റേയും അനുമോദനം ഏറ്റുവാങ്ങിയത്. പഴയങ്ങാടി കെഎസ്ഇബിയില്‍ ഓവര്‍സിയറായി ജോലിചെയ്തിരുന്ന … Read More

കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു യുവതീ യുവാക്കളുടെ സന്തോഷമാണ് ചവിട്ടുപടിയെന്ന് ബിഷപ്പ് ഡോ.വടക്കുംതല.

പിലാത്തറ: യുവതീ യുവാക്കള്‍ സന്തോഷത്തോടെയിരിക്കുന്നതാണ് സഭയുടേയും സമൂഹത്തിന്റേയും ചവിട്ടുപടിയെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്‌സ് വടക്കുംതല. നമ്മുടെയൊക്കെ ജീവന്‍ തുടിച്ചു നില്‍ക്കാനാണ് ദൈവം ആഗ്രഹിക്കുന്നതെന്നും കണ്ണൂര്‍ രൂപതയുടെ എക്കാലത്തേയും സ്വപ്നമാണ് യുവജനങ്ങളെന്നും ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ അഞ്ച് ദിവസങ്ങളിലായി … Read More

ഇനി നിര്‍മ്മിതബുദ്ധി പഠിക്കാം പ്രയോഗിക്കാം. എഡ്യുമെന്റര്‍ കണ്ണൂരില്‍ തുടങ്ങി.

കണ്ണൂര്‍: നിര്‍മ്മിതബുദ്ധി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരിശീലന സ്ഥാപനമായ എഡ്യുമെന്ററിന്റെ കണ്ണൂര്‍ ശാഖ കണ്ണൂര്‍ സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തനം തുടങ്ങി. ജോലി സമയം പകുതിയാക്കുവാനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുമുള്ള ശക്തമായ സാങ്കേതികവിദ്യയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനുള്ള ഷോര്‍ട് ടേം … Read More