സ്നേഹം കുടുംബത്തില്‍ ജന്മമെടുക്കണം മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍-കൃപാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.

പിലാത്തറ: സ്നേഹം കുടുംബത്തില്‍ നിന്ന് ജന്മമെടുക്കണമെന്ന് കോട്ടയം രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പറഞ്ഞു. പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മൈതാനിയില്‍ കണ്ണൂര്‍ രൂപത ബൈബിള്‍ കണ്‍വെന്‍ഷനില്‍ ദിവ്യബലിക്ക് കാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം … Read More

ചെറുതാഴം രാഘവപുരം സഭായോഗം വാര്‍ഷിക സഭ സമാപനം ഇന്ന്, കുമ്മനം മുഖ്യാതിഥി

പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിന്റെ വാര്‍ഷിക സഭയുടെ സമാപന സമ്മേളനം 28 നാളെ രാവിലെ 10 മണിക്ക് കണ്ണിശ്ശേരി കാവില്‍ നടക്കും. വാരണക്കോട ഗോവിന്ദന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. നടുവില്‍ മഠം അച്യുത ഭാരതി സ്വാമികള്‍ അനുഗ്രഹഭാഷണം നടത്തും. മുന്‍ മിസോറാം ഗവര്‍ണര്‍ … Read More

അയോധ്യയിലെത്തി തൊഴുതശേഷം അവിടെ നിന്ന് വാങ്ങുന്ന ചെരുപ്പ് ശ്രീധരന്‍ ധരിക്കും.

തളിപ്പറമ്പ്: അയോദ്ധ്യയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ കഴിഞ്ഞു. പട്ടുവം മുറിയാത്തോട് മാധവ നഗറിലെ അയോദ്ധ്യാ ശ്രീധരനെന്ന ചേണിച്ചേരി ശ്രീധരന് ഇനി ചെരുപ്പ് ധരിക്കാം. 1992-ല്‍ അയോദ്ധ്യയിലെത്തിയ പട്ടുവത്തെ ഏക കര്‍സേവകനാണ് ശ്രീധരന്‍. 32-ാം വയസില്‍ മിനാരങ്ങളുടെ ചീളുകളില്‍ തട്ടി ചെരുപ്പും കാല്‍പ്പാദങ്ങളും മുറിഞ്ഞപ്പോള്‍ … Read More

കെ.സുരേന്ദ്രന്റെ പദയാത്ര 29 ന് കണ്ണൂരില്‍-സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍: എന്‍ ഡി എ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പദയാത്ര സമ്മേളനം ജനുവരി 29 ന് കളക്ട്രേറ്റ് മൈതനിയില്‍ നടക്കും. വൈകുന്നേരം മുന്ന് മണിക്ക് സംസ്ഥാന കോര്‍ കമ്മിറ്റി അംഗവും മുന്‍ എംപിയുമായ സുരേഷ് ഗോപി ഉദ്ഘാടനം … Read More

കരിമ്പത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പുതിയ വാട്ടര്‍ ടാങ്കിന് സ്ഥലം അനുവദിച്ചു.

തളിപ്പറമ്പ്: വിടാതെ പിടിച്ചാല്‍ വാട്ടര്‍ ടാങ്കും കൂടെ വരും എന്ന് തെളിയിച്ച് ഗാന്ധിനഗര്‍ വികസനസമിതി. കരിമ്പം പ്രദേശത്തുകാരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഒറ്റപ്പാലകുന്നില്‍ പുതിയ ടാങ്കിന് സ്ഥലം അനുവദിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പുഷ്പഗിരി ഗാന്ധിനഗര്‍ വികസനസമിതിയുടെ നിവേദനം പരിഗണിച്ചാണ് … Read More

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം: കെ ജെ യു

പയ്യന്നൂര്‍: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യു) പയ്യന്നൂര്‍ മേഖല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പയ്യന്നൂര്‍ മാര്‍ഷല്‍ ആര്‍ട്‌സ് യോഗ ആന്റ് ഫിറ്റ്‌നസ് അക്കാമി ഹാളില്‍ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.ബാലന്‍ ഉദ്ഘാടനം ചെയ്തു. … Read More

നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചു-രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അസി. റജിസ്ട്രാര്‍ ടി.എ.സുധീഷ്, കോര്‍ട്ട് കീപ്പര്‍ പി.എം.സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അസി. റജിസ്ട്രാര്‍ ടി.എ.സുധീഷ് ആണ് നാടകം … Read More

കണ്ണൂര്‍ സിറ്റി അസി.പോലീസ് കമ്മീഷണറായി കെ.വി.വേണുഗോപാല്‍ ചുമതലയേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി അസി.പോലീസ് കമ്മീഷണറായി കെ.വി.വേണുഗോപാല്‍ ഇന്ന് ചുമതലയേറ്റു. നിലവിലുള്ള എ.സി.പി ടി.കെ.രത്‌നകുമാറില്‍ നിന്നുമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. സങ്കീര്‍ണമായ നിരവധി കേസുകള്‍ തെളിയിച്ച് കുറ്റവാളികളെ പിടികൂടുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കെ.വി.വേണുഗോപാല്‍ നേരത്തെ തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഡി.വൈ.എസ്പിയായും കാസര്‍ഗോഡ് വിജിലന്‍സിലും … Read More

19 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടത്തിനൊരുങ്ങി മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.

മാതമംഗലം: 19 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവം 2025 ജനുവരി മാസത്തില്‍ നടക്കും. ഇതിന് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 28 ന് രാവിലെ 10 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കും. … Read More

ആദ്യത്തെ അനുമോദനം ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ-പത്മശ്രീ ഇ.പി.നാരായണന്‍ പെരുവണ്ണാനെ അനുമോദിച്ചു.

കണ്ണൂര്‍: പത്മശ്രി ലഭിച്ച ഇ.പി നാരായണന്‍ പെരുവണ്ണാനെ ബി ജെ പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ഇന്ന് രാവിലെ ചിറക്കല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര തിരുനടയില്‍ വച്ചായിരുന്നു ആദരം. സംസ്ഥന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, … Read More