അന്വേഷിച്ചു, കണ്ടെത്തിയില്ല-സ്വന്തമായി നിര്‍മ്മിച്ച് രാജ്യത്തിന് മാതൃകയായി ബഷീര്‍ പാണപ്പുഴ.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അന്വേഷിച്ചിട്ടും കണ്ടെത്താത്ത സാധനം സ്വയം നിര്‍മ്മിച്ച് ഭിന്നശേഷിക്കാരനായ ബഷീര്‍ പാണപ്പുഴ രാജ്യത്തിന് മാതൃകയായി. വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നവര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനത്തിനുവേണ്ടി രാജ്യത്തിന്റെ പലഭാഗത്തും അന്വേഷിച്ചിട്ടും ഫലമില്ലാതായതോടെയാണ് അത് സ്വയം നിര്‍മ്മിച്ചത്. വീല്‍ചെയറില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് പരസഹായമില്ലാതെ ഒട്ടോമാറ്റിക്ക് റാമ്പിലൂടെ … Read More

നാട്ടില്‍ ചൂടാണ്; പക്ഷെ, സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടിലെ ബാല്‍ക്കണിയില്‍ നട്ടുച്ചക്കും തണുപ്പാണ്.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നാടും നഗരവും എന്ന ഭേദമില്ലാതെ കടുത്ത ചൂട് പടര്‍ന്നുപിടിക്കുമ്പോള്‍ തൃച്ചംബരം കോട്ടക്കുന്ന് സ്ട്രീറ്റ് നമ്പര്‍ രണ്ടിലെ എം.പി.സുരേഷിന്റെ മറ്റപ്പള്ളില്‍ വീട്ടില്‍ ചൂട് ഒരു വിഷയമേയല്ല. മുകള്‍നിലയിലെ ബാല്‍ക്കണിയിലിരുന്നാല്‍ എയര്‍കണ്ടീഷന്‍ഡ് റൂമില്‍ ഇരിക്കുന്ന ശീതളിമയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 2018 … Read More

നീലകണ്ഠ അബോര്‍ഡില്‍ ഏകരാഗരസം-ഒരു രാഗം, ഒരു കീര്‍ത്തനം, പല ഭാവം

തളിപ്പറമ്പ്: കണ്ണൂരിന്റെ ശുദ്ധ സംഗീത പാരമ്പര്യത്തിന് പൊന്‍ തിളക്കമേകി അത്യപൂര്‍വ്വമായ ഒരു സംഗീത വിരുന്ന്. ഒട്ടേറെ സംഗീത പരിപാടികള്‍ ആസ്വദിച്ചിട്ടുള്ള കണ്ണൂരിലെ ശുദ്ധ സംഗീത പ്രേമികള്‍ക്ക് അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഗീത അനുഭവമായിരുന്നു ഒരു രാഗം…ഒരു കീര്‍ത്തനം- ആനന്ദ സമര്‍പ്പണ്‍ … Read More

പ്രതിദിനം 600 മുതല്‍ 700 പേര്‍ വരെ സമാനതകളില്ലാതെ അല്‍മഖര്‍-എസ്.വൈ.എസ് സാന്ത്വനം.

പരിയാരം: പ്രതിദിനം 600 മുതല്‍ 700 പേര്‍ക്ക് ഇഫ്താറും അത്താഴവും ഒരുക്കി ശ്രദ്ധേയമാവുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ അല്‍മഖര്‍ ആന്റ് എസ്.വൈ.എസ് സാന്ത്വനം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ദിനേന ആശ്രയിക്കുന്ന ആതുര കേന്ദ്രമായ പരിയാരം മെഡിക്കല്‍ കോളേജ് … Read More

കണികാണാന്‍ കിട്ടുമോ തൃച്ചംബരം കലങ്ങള്‍-മണ്ണിടങ്ങള്‍ റോഡിന് വേണ്ടി മൂടിയതോടെ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം.

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: ഇക്കൊല്ലം കണികാണാന്‍ തൃച്ചംബരം കലങ്ങള്‍ക്ക് ക്ഷാമം. ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും ഉല്‍പ്പാദകര്‍ കേവലം രണ്ടുപേര്‍ മാത്രമായതോടെ തൃച്ചംബരം കലങ്ങള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. ഒരു കാലഘട്ടത്തില്‍ വടക്കന്‍ കേരളത്തിലെ ഹൈന്ദവഗൃഹങ്ങളില്‍ വിഷുക്കണിവെക്കാന്‍ തൃച്ചംബരത്തെ കഞ്ഞാറ്റിയും കലവും നിര്‍ബന്ധമായിരുന്നു. (കണിക്കളത്തില്‍ അരി … Read More

നാട്ടുചരിത്രത്തിന്റെ അവശേഷിപ്പായി ഉദിനൂരിലെ ഇഡു.

കരിമ്പം.കെ.പി.രാജീവന്‍ ഉദിനൂര്‍: നാട്ടുചരിത്രത്തിലെ അമ്പെയ്ത്ത് പരിശീലനകേന്ദ്രങ്ങളായ ഇഡു ഇപ്പോഴും പുതുമ മാറാതെ സംരക്ഷിച്ച് ഉദിനൂര്‍ ഗ്രാമം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കിനാത്തില്‍ അരയാലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഇഡു ഭക്ത്യാദരങ്ങളോടെ സംരക്ഷിക്കപ്പെടുന്നത്. നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ തറവാട് … Read More

ഇന്നസെന്റ് നിര്‍മ്മാതാവും നടനും പിന്നെ ഗായകനും.

             അഭിനയിക്കാന്‍ സിനിമ നിര്‍മ്മിച്ച നടനായിരുന്നു ഇന്നസെന്റ്. 1972 ല്‍ എ.ബി.രാജിന്റെ നൃത്തശാല മുതല്‍ 2023 ല്‍ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അല്‍ഭുതവിളക്കും വരെ 412 സിനിമകളില്‍ വേഷമിട്ടു. തിക്കുറിശി സംവിധാനം … Read More

കേരളത്തിലെ അവശേഷിക്കുന്ന ഏക ജനാധിപത്യഫലകവും പിഴുതുമാറ്റി.

  തളിപ്പറമ്പ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സന്ദേശം ആലേഖനം ചെയ്ത ജനാധിപത്യഫലകം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പിഴുതുമാറ്റി. പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരിലാണ് ഫലകം പിഴുതുമാറ്റിയത്. എന്നാല്‍ ഇത് പുന:സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതേവരെ തയ്യാറായിട്ടില്ല. കേരളത്തില്‍ ഈ … Read More

മര്യാദയില്ലാത്ത മണ്ണെടുപ്പ്-സംസ്ഥാനപാതയില്‍ റോഡ് തിരിച്ചറിയാനാവാതായി-

തളിപ്പറമ്പ്: മര്യാദയില്ലാത്ത മണ്ണെടുപ്പിന്റെ ദുരിതം പേറി നാട്ടുകാരും യാത്രക്കാരും. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പനക്കാട് വളവില്‍ കഴിഞ്ഞ കുറച്ചുനാളായി നടന്നുവരുന്ന മണ്ണെടുപ്പില്‍ പൊറുതിമുട്ടി നാട്ടുകാരും സംസ്ഥാനപാതയിലെ യാത്രക്കാരും. ഇന്ന് പുലര്‍ച്ചെ ആള്‍ട്ടോകാര്‍ റോഡരികിലെ കൊടും താഴ്ച്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയതും ഈ … Read More

നാടിനെ സംഗീതത്തില്‍ ആറാടിച്ച് കമ്പനി സ്വാമിയുടെ 129-ാം ജന്മവാര്‍ഷിക ദിനം

തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്‍പ്പിയെന്നറിയപ്പെടുന്ന, നാട്ടുകാര്‍ ആദരവോടെ കമ്പനിസ്വാമി എന്ന് വിളിക്കുന്ന പി.നീലകണ്ഠ അയ്യരുടെ നൂറ്റി ഇരുപത്തി ഒമ്പതാം ജന്മവാര്‍ഷികാഘോഷം പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ പെരുമഴപെയ്യിച്ചു. പ്രശസ്ത ഗായകരും സംഗീത സംവിധായകരുമായ എം.ജയചന്ദ്രനും, കാവാലം ശ്രീകുമാറും ചേര്‍ന്ന് നടത്തിയ കച്ചേരി … Read More