പെട്രോള്‍ വേണ്ട, മോട്ടോറും ഇല്ല-ഇത് നമ്മ പ്രഭാകരന്‍ മിഷ്യന്‍-

പഴയങ്ങാടി: പെട്രോള്‍ വേണ്ട, മോട്ടോറും ഇല്ല. വിദഗ്ദ്ധ പരിശീലനത്തിന് സമയവും കളയണ്ട. ഏഴോത്തെ കെ.സി.പ്രഭാകരന്റ നടീല്‍ യന്ത്രം ഇനി വയലേലകളില്‍ കര്‍ഷകര്‍ക്കൊരു കൈത്താങ്ങാകുകയും ചെലവും കുറയും. കൃഷിപ്പണിക്ക് ആളില്ലെന്നും വേവലാതിപ്പെടേണ്ട. ഇരുമ്പ് പൈപ്പുകളും, ഷീറ്റുകളും കൊണ്ടുണ്ടാക്കിയ നടീല്‍ യന്ത്രത്തിന്റെ ചെലവ് ഇരുപതിനായിരത്തോളം … Read More

ഇവിടെ സക്കീര്‍ ഹുസൈനാണ് താരം–പച്ചക്കറികളുടെ രാജാവായി തമിഴ്‌നാട് സ്വദേശി-

Report–– കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: തമിഴ്‌നാട്ടില്‍ നിന്നും ജോലിതേടിയെത്തിയ സക്കീര്‍ ഹുസൈന്‍ എന്ന 52 കാരന്‍ കേരളത്തിലെ മണ്ണില്‍ മികച്ച കര്‍ഷകനായി മാറി നേട്ടം കൊയ്യുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇദ്ദേഹം തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തില്‍ നിന്നും ഭാര്യയോടൊപ്പം പരിയാരം പഞ്ചായത്തിലെ ഏഴുംവയലില്‍ എത്തിയത്. … Read More

ഇവിടെ നുമ്മള ചീര പൊളിയാണ് ട്ടാ—ചുവപ്പും പച്ചയും ഇടകലര്‍ന്ന്- ഒപ്പം നാടന്‍ ഇനങ്ങളും

പരിയാരം: ചുവപ്പും പച്ചയും നാടനും ഹൈബ്രീഡും ഇടകലര്‍ത്തിയുള്ള പോളിഹൗസിലെ സമ്മിശ്ര ചീരകൃഷി വിസ്മയമാവുന്നു. ചെറുതാഴം പഞ്ചായത്തിലെ കേശവതീരം ആയുര്‍വേദഗ്രാമത്തിലെ പോളിഹൗസില്‍ ഈ വര്‍ഷം നടത്തിയ ചീരകൃഷി ഉത്പാദനത്തില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. കേശവതീരം ഉടമ വെദിരമന വിഷ്ണു നമ്പൂതിരിക്ക് ചെറുതാഴം കൃഷിഭവന്‍ 6 … Read More

വെള്ളാലത്തപ്പന്റെ തിരുസന്നിധിയില്‍ തീര്‍ത്ഥക്കുളം പുനര്‍നിര്‍മ്മിച്ചു-

പരിയാരം:രാജഭരണത്തിന്റെ ശേഷിപ്പും കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലിഖിതവുമുള്ള കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ തീര്‍ത്ഥകുളം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വമായ ശിലാലിഖിതം തല്‍സ്ഥാനത്തു തന്നെ ഉറപ്പിച്ചാണ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡും ക്ഷേത്രോദ്ധാരണ സമിതിയും നാട്ടുകാരുടെ സഹകരണത്തോടെ പരമ്പരാഗത വാസ്തുശില്‍പ ശൈലിയില്‍ തന്നെ … Read More

കാക്കിക്കുള്ളില്‍ കുറ്റാന്വേഷണചരിത്രം രചിച്ച ചരിത്രകാരന്റെ തീയരുടെ ചരിത്രം ഈ മാസം പ്രകാശനം ചെയ്യും.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കാക്കിക്കുള്ളിലെ ചരിത്രകാരന്റെ അഞ്ചാമത്തെ പുസ്തകം ആ മാസം അവസാനം പുറത്തിറങ്ങും. ചരിത്രഗവേഷകനും അധ്യാപകനുമായിരുന്ന പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബുവിന്റെ പുതിയ ചരിത്രഗ്രന്ഥം വടക്കേമലബാറിലെ തീയസമുദായത്തിന്റെ ചരിത്രമാണ്. വടക്കേമലബാറിലെ തീയര്‍ പൈതൃകവും പ്രതാപവും എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പത്ത് വര്‍ഷത്തിലേറെയായി … Read More

ആടിക്കുംപാറയില്‍ ഒഴിവായത് വന്‍ ദുരന്തം-അഗ്നിരക്ഷാസേന ജീവരക്ഷാസേനയായി മാറി–സേനക്ക് ബിഗ് സല്യൂട്ട്-

തളിപ്പറമ്പ്: ആടിക്കുംപാറ പ്രദേശം മറ്റൊരു ഭോപ്പാലാവാതെ രക്ഷപ്പെട്ടത് തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ രണ്ടും കല്‍പ്പിച്ചിച്ചുള്ള പ്രവര്‍ത്തനം കാരണം. ഇന്ന് രാവിലെ പതിനൊന്നരയോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ അഗ്നിശമനസേനയെ അറിയിച്ചത് തങ്ങളുടെ ആടിക്കുംപാറയിലെ വാട്ടര്‍ ടാങ്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ അമോണിയ വാതകം ചോര്‍ന്നു എന്നായിരുന്നു. … Read More

101 വര്‍ഷത്തെ ചരിത്രമുള്ള കുളപ്പുറം കമ്പനി ഓര്‍മ്മയിലേക്ക് മറയുന്നു-ഒപ്പം ഒരു കാലഘട്ടവും-

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: എണ്ണൂറ് ഏക്കര്‍ സ്ഥലം ആയിരത്തിലേറെ തൊഴിലാളികള്‍, നിര്‍മ്മിക്കുന്ന അതിവിശിഷ്ടമായ ഉല്‍പ്പന്നങ്ങളെല്ലാം പോയിരുന്നത് കടല്‍കടന്ന് വിദേശ വിപണിയിലേക്ക്. 1920 ല്‍ സാമുവല്‍ ആറോണ്‍ ആരംഭിച്ച വിളയാങ്കോട് കുളപ്പുറത്തെ എക്‌സല്‍സിയര്‍ വീവിങ്ങ് ആന്റ് സ്പിന്നിങ്ങ് മില്ലിന് പറയാനുള്ളത് 101 വര്‍ഷത്തെ ചരിത്രം. … Read More

പരിയാരത്തെ സാനിട്ടോറിയം ക്യാമ്പ് ഓഫീസ് ഓര്‍മ്മയാവുന്നു–ഉടന്‍ പൊളിച്ചുനീക്കും.

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: പരിയാരത്തെ പ്രശസ്തമായ ടി.ബി.സാനിട്ടോറിയത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടത്തിനായി ആദ്യം നിര്‍മ്മിക്കപ്പെട്ട ക്യാമ്പ് ഓഫീസ് ഏതാനും ദിവസങ്ങള്‍ക്കകം പൊളിച്ചുനീക്കും. പുതിയ പരിയാരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഈ മാസം 28 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ഇതിന് മുന്നിലുള്ള ക്യാമ്പ് … Read More

ഒരു മഹത്തായ സ്ഥാപനത്തേയും മറ്റൊരു മഹദ് വ്യക്തിത്വത്തേയും മനം നിറഞ്ഞ് ആദരിച്ച് പരിയാരം പ്രസ്‌ക്ലബ്ബ്-

പരിയാരം: ഒരു മഹത്തായ ദൗത്യം നിറവേറ്റിയ ആരോഗ്യസ്ഥാപനത്തെയും  ആരോഗ്യസര്‍വകലാശാലയുടെ ഭരണസമിതിയില്‍ നിര്‍ണായക സ്ഥാനം ലഭിച്ച വ്യക്തിത്വത്തെയും പരിയാരം പ്രസ്‌ക്ലബ്ബ് ഇന്ന് നടന്ന ചടങ്ങില്‍ ആദരിച്ചു. കോവിഡ് രൂക്ഷമായ കാലഘട്ടത്തില്‍ വടക്കേമലബാറുകാരുടെ ഏക ആശ്രയമായിരുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിക്കുന്നതിന്റെ … Read More

ശ്രുതി മധുരം ഈ നേട്ടം; കഠിനപ്രയത്‌നത്തിന്റെ പ്രതീകമായി കെ.വി.ശ്രുതി ഇനി ഡെപ്യൂട്ടി കളക്ടര്‍

കണ്ണൂര്‍: മലയോര മനസ്സില്‍ നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പ്രയത്‌നത്തിന്റെയും പ്രതീകമാണ് കെ വി ശ്രുതി എന്ന പുതിയ ഡെപ്യൂട്ടി കലക്ടര്‍. ഉലയിലെന്നപോലെ ആഗ്രഹങ്ങളെ മനസ്സിലിട്ട് ഊതിക്കാച്ചി കഠിനപ്രയത്‌നം ചെയ്താല്‍ ഉറപ്പായും വിജയം നേടുമെന്ന് അവര്‍ കാണിച്ചു തരുന്നു. ജില്ലാ ലാന്റ് റവന്യൂ വിഭാഗത്തില്‍ … Read More