അഞ്ചടി ഉയരം–39 ശിഖരങ്ങള്‍–പൂര്‍ണവളര്‍ച്ച-

പിലാത്തറ: കെട്ടിടത്തിന് പിറകില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍. പിലാത്തറ ടൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് പിറകിലാണ് കഞ്ചാവുചെടി നട്ടുവളര്‍ത്തിയ നിലയില്‍ എക്‌സൈസ് കണ്ടെത്തിയത്. രഹസ്യവിവരത്തി ന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉനൈസ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് കഞ്ചാവുചെടി കണ്ടെത്തി … Read More

മാനേങ്കാവ് കളിയാട്ടം നാളെ ആരംഭിക്കും.

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ മനേങ്കാവ് കളിയാട്ടം നാളെ (തിങ്കളാഴ്ച) ആരംഭിക്കും. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തില്‍ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്ത്. രാത്രി 9.30 ന് കലാ പരിപാടികള്‍. 11 മണിക്ക് തെയ്യക്കോലങ്ങള്‍. ചൊവ്വാഴ്ച്ച രാത്രി 9 മണിക്ക് … Read More

ഷുഹൈബ് ഭവനത്തിന് ഷാഫി പറമ്പില്‍ എം.എല്‍.എ കട്ടിളവെച്ചു-

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായി പട്ടുവത്ത് ഷുഹൈബ് ഭവന പദ്ധതിയില്‍ നിര്‍മിക്കുന്ന വീടിന്റെ കട്ടിലവെപ്പ് കര്‍മ്മം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫിപറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ … Read More

മുസാഫിര്‍ ഇഫ്താര്‍ ടെന്റില്‍ സൗഹാര്‍ദ്ദ സന്ദേശവുമായി കെ.സി.മണികണ്ഠന്‍ നായര്‍.

തളിപ്പറമ്പ്: വിഷു ദിനത്തില്‍ സൗഹാര്‍ദ സന്ദേശവുമായി പാലകുളങ്ങര ദേവസ്വം ചെയര്‍മാനും ആധ്യാത്മിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ.സി.മണികണ്ഠന്‍ നായര്‍മുസാഫിര്‍ ഇഫ്താര്‍ ടെന്റില്‍. തളിപ്പറമ്പ് കപ്പാലത്ത് വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി ഒരുക്കിയിട്ടുള്ള മുസാഫിര്‍ ഇഫ്താര്‍ ടെന്റിന്റെ നോമ്പ് തുറക്കല്‍ ചടങ്ങില്‍ സൗഹാര്‍ദ സന്ദേശവുമായി എത്തിയ മണികണ്ഠന്‍നായര്‍ പരിപാടില്‍ … Read More

എം.പി.വിനോദ് തളിപ്പറമ്പ് ഡി.വൈ.എസ്.പിയായി ചുമതലയേറ്റു.

തളിപ്പറമ്പ്: തളിപ്പറമ്പ് ഡി.വൈ.എസ്.പിയായി എം.പി.വിനോദ് ഇന്ന് രാവിലെ ചുമതലയേറ്റു.   നേരത്തെ കണ്ണൂര്‍ റൂറലില്‍ സ്‌പെഷ്യല്‍ ഡി.വൈ.എസ്.പിയായിരുന്നു.   പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിയാണ്.  

മൂന്ന് നില 106 പേര്‍ക്ക് താമസിക്കാം– പരിയാരത്ത് ആശ്വാസ് വാടകവീട്-മന്ത്രി തറക്കല്ലിട്ടു.

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും മിതമായ വാടക നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കുന്നതിനായുള്ള ആശ്വാസ് വാടകവീട് നിര്‍മ്മാണം തുടങ്ങി. ശിലാസ്ഥാപനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിച്ചു. കേരളത്തിലെ ഇരട്ട … Read More

കപ്പണയിടിഞ്ഞ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഉളിക്കല്‍: കപ്പണ ഇടിഞ്ഞുവീണ് മരിച്ച ആസാം സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് നുച്യാട് കപ്പണയില്‍ മണ്ണ് ഇടിഞ്ഞ് വീണ് ആസാം സ്വദേശി മിഥുന്‍(38) മരണപ്പെട്ടത്. 15 പേര്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചെങ്കല്‍പണയില്‍ മണ്ണ് ഇടിഞ്ഞ് വീണത്. മണ്ണില്‍ … Read More

ഇ.ലക്ഷ്മിഅമ്മ ഹെല്‍ത്ത്‌കെയര്‍ ഫൗണ്ടേഷന്റെ ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ പ്രഫ. ഇ.കുഞ്ഞിരാമന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്ന ഇ. ലക്ഷ്മി അമ്മ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിച്ച ആംബുലന്‍സിന്റെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ. സംസ്ഥാന സെക്രട്ടറി … Read More

മാതമംഗലം കൂട്ടായ്മ സമാശ്വാസ ധനസഹായവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി.

മാതമംഗലം: മാതമംഗലം കൂട്ടായ്മ നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം നല്‍കുന്ന സമാശ്വാസ ധനസഹായത്തിന്റെ വിതരണവും ഭക്ഷ്യക്കിറ്റ് കൈമാറലും മാതമംഗലത്ത് നടന്നു. പോത്താങ്കണ്ടം ആനന്ദഭവനത്തിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. രമേശന്‍ ഹരിത അധ്യക്ഷത വഹിച്ചു. നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണം … Read More

പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂര്‍വ്വമായ ഭക്തജന പ്രവാഹം.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വിഷുക്കണി തൊഴാന്‍ അഭൂതപൂകര്‍വ്വമായ ഭക്തജനത്തിരക്ക്. ക്ഷേത്രഭാരവാഹികളെ അത്ഭുത സ്തബ്ധരാക്കിയും സന്തോഷം നല്‍കിയും പതിറ്റാണ്ടിലെ വന്‍ ഭക്തജനസഞ്ചയമാണ് ഇന്ന് ഭഗവാനെ തൊഴാന്‍ എത്തി കൈനീട്ടം സ്വീകരിച്ച് മടങ്ങിയത്. പുതുതായി ആരംഭിച്ച സര്‍വ്വരോഗനിവാരണ പൂജയുടെ ഗുണാനുഭവം അനുഭവിച്ചും കേട്ടറിഞ്ഞും … Read More