11.250 ലിറ്റര്‍ ഗോവന്‍മദ്യം റെയില്‍വെ സ്‌റ്റേഷനില്‍-

തലശ്ശേരി: തലശേരി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്നും 11.250 ലിറ്റര്‍ ഗോവന്‍മദ്യം കണ്ടെടുത്തു. കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും തലശ്ശേരി ആര്‍.പി.എഫുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗോവന്‍ മദ്യം കണ്ടെടുത്തത്. രണ്ടാംനമ്പര്‍ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് 11.250 മദ്യം കണ്ടെത്തിയത്. സംഭവത്തില്‍കേസെടുത്ത് … Read More

പാലകുളങ്ങരയില്‍ ഇനി പുണ്യം പൂങ്കാവനം- പൂജാ പുഷ്‌പോദ്യാനത്തിന് തുടക്കമായി-

തളിപ്പറമ്പ്: ശബരിമലയില്‍ ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി മറ്റ് ക്ഷേത്രങ്ങളും ഏറ്റെടുക്കുന്നു. ഈ പദ്ധതി പ്രകാരം ശബരിമലയില്‍ തുടങ്ങി വെച്ച പ്ലാസ്റ്റിക്-മാലിന്യമുക്ത ശബരിമല എന്ന ആശയം ഇന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ ഏറ്റെടുത്തു നടത്തി കൊണ്ടിരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം സംസ്ഥാനത്തെ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് -കാത്ത്‌ലാബ്-എച്ച്.ഡി.സി.ഫാര്‍മസി-എ.ആര്‍.ടി.ക്ലിനിക്ക്-ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ്-

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ പുതിയ കാത്ത്‌ലാബ്, എച്ച് ഡി എസ് ഫാര്‍മസി, എച്ച് ഐ വി പോസിറ്റീവ് രോഗികള്‍ക്കുള്ള എ ആര്‍ ടി ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം 18 ന് വൈകിട്ട് 4 ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് … Read More

കേരളാ പോലീസ് അസോസിയേഷന്‍(കണ്ണൂര്‍ റൂറല്‍) എം.കെ.സാഹിദ പ്രസിഡന്റ്, കെ.പ്രീയേഷ് സെക്രട്ടറി, വി.വി.വിജേഷ് ട്രഷറര്‍-

കണ്ണൂര്‍: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി എം.കെ.സാഹിദ(വനിതാ സെല്‍ ) സെക്രട്ടറിയായി കെ.പ്രീയേഷ് (പയ്യന്നൂര്‍ കണ്‍ട്രോള്‍റൂം), ട്രഷററായി വി.വി.വിജേഷ് (സൈബര്‍സെല്‍) എന്നിവരേയും ജോ.സെക്രട്ടറിയായി കെ.രാമകൃഷ്ണന്‍ ( പെരിങ്ങോം)-വൈസ് പ്രസിഡന്റായി ഐ.ആര്‍.സുരേഷ് (വൈസ് പ്രസിഡന്റ്) … Read More

അനധികൃത ചെങ്കല്‍ ഖനനം-തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവുകാരുടെ രോഷമിരമ്പിയ പ്രതിഷേധമാര്‍ച്ച്-

തളിപ്പറമ്പ്: അനധികൃതചെങ്കല്‍ഖനനത്തിനെതിരെ തളിപ്പറമ്പ് താലൂക്ക് ഓഫീസിലേക്ക് ചപ്പാരപ്പടവിലെ നാട്ടുകാരുടെ രോഷമിരമ്പിയ പ്രതിഷേധ മാര്‍ച്ച്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാലേശുഗിരി സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്കാഫിലേക്ക് പ്രദേശവാസികളുടെ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടന്നത്. … Read More

ശമ്പളം ലഭിച്ചില്ല-ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധിക്കുമെന്ന് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍-

പരിയാരം: ശമ്പളം ലഭിക്കാത്തതിനെതിരെ പ്രത്യക്ഷസമരപരിപാടികളുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍. ഒക്ടോബര്‍മാസത്തെ ശമ്പളം നവംബര്‍ 15 കഴിഞ്ഞിട്ടും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരവുമായി രംഗത്തിറങ്ങുന്നതെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് ഭാരവാഹികള്‍ പറഞ്ഞു. 18 ന് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കാനിരിക്കെ ശക്തമായ … Read More

പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ വയോധികനെ തളിപ്പറമ്പില്‍ കണ്ടെത്തി

തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ വയോധികനെ തളിപ്പറമ്പില്‍ കണ്ടെത്തി. കഴിഞ്ഞ 12 ന് കാണാതായ മണ്ണാര്‍ക്കാട് സ്വദേശി ഗോപി (74) നെയാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മന്നയിലെ ഹോട്ടലില്‍ ജോലി തേടിയെത്തിയപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. ജനമൈത്രി … Read More

ലഹരിമാഫിയയെ എതിര്‍ത്ത പുളിമ്പറമ്പിലെ യുവാവിനെ വീട്ടില്‍കയറി വെട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: ലഹരിമാഫിയാ സംഘത്തെ എതിര്‍ത്ത യുവാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് അറസ്റ്റിലായത്. തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിന്‍ ലോറന്‍സ് എന്ന ഉല്ലാസിനാണ്(32) കഴിഞ്ഞ ഒക്ടോബര്‍ 31 ന് രാത്രി വെട്ടേറ്റത്. പ്രദേശത്ത് കഞ്ചാവ് … Read More

രണ്ട് സെന്റ് ഭൂമിയില്‍ 400 മരങ്ങളുമായി മിയാവാക്കി മോഡലില്‍ സര്‍പ്പക്കാവ് ഒരുങ്ങുന്നു-

പരിയാരം: മിയാവാക്കി മാതൃകയില്‍ സര്‍പ്പക്കാവ് പുനസൃഷ്ടിക്കാന്‍ വല്ലാര്‍കുളങ്ങര ഭഗവതി കോട്ടം. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ ഭാഗമായി കുഞ്ഞിമംഗലം പഞ്ചായത്തില്‍ ഈ വര്‍ഷം നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തെക്കുമ്പാട് ശ്രീവല്ലാര്‍കുളങ്ങര കോട്ടം സര്‍പ്പക്കാവ് പുനസൃഷ്ടിക്കുന്നത്. ഇതിന്റെ … Read More

ആരോഗ്യമന്ത്രി നവംബര്‍ 18 ന് കണ്ണൂര്‍  ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും.

പരിയാരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നവംബര്‍ 18 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കും. വൈകുന്നേരം നാല്മണിക്ക് മെഡിക്കല്‍ കോളേജിലെത്തുന്ന മന്ത്രി പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വീണാ ജോര്‍ജ് കണ്ണൂര്‍ … Read More