കല്ലിങ്കീലിന്റെ വീഴ്ച്ചക്ക് പിന്നില്‍ അഡ്വ. വിനോദ് രാഘവന്റെ ഒറ്റയാള്‍പോരാട്ടം-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്റെ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് നയിച്ചത് അഡ്വ.വിനോദ് രാഘവന്റെ നിരന്തരമായ നിയമപോരാട്ടം. ബാങ്കില്‍ നടന്ന നിയമനക്രമക്കേടുകളേക്കുറിച്ച് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പരാതിയുമായി എത്തിയ തളിപ്പറമ്പ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടെറി കൂടിയായ വിനോദ് രാഘവന് 2018 ല്‍ നടന്ന ബാങ്ക് … Read More

പുഴയില്‍ കാണാതായ കൃഷിവകുപ്പ്‌   ജീവനക്കാരനെ കണ്ടെത്തിയില്ല, തെരച്ചിലിന് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സും-

ശ്രീകണ്ഠാപുരം: പയ്യാവൂര്‍ പുഴയില്‍ വീണ് കാണാതായ ഇരിക്കൂര്‍ കൃഷി ഓഫിസ്സിലെ കൃഷി അസിസ്റ്റന്റ് മല്ലിശ്ശേരില്‍ അനില്‍ കുമാര്‍(34) നെ കണ്ടെത്താന്‍ അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. ഇരിട്ടി ഫയര്‍ഫോഴ്‌സിനെ സഹായിക്കാനായി തളിപ്പറമ്പില്‍ നിന്നുള്ള അഗ്നിശമനസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 8 മണിക്ക് … Read More

നഗരസഭാ ജീവനക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തല്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസ്-

തളിപ്പറമ്പ്: നഗരസഭാ കാവല്‍ക്കാരനെ മര്‍ദ്ദിച്ച് പശുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടെറിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് രാത്രി എട്ടരക്കായിരുന്നു സംഭവം. നഗസഭാ വാച്ച്മാന്‍ ഗോപാലകൃഷ്ണനെ അക്രമിച്ച് പ്രതികള്‍ പശുവിനെ പിടിച്ചുകൊണ്ടുപോയതായാണ് പരാതി. അലഞ്ഞുതിരിയുന്ന … Read More

ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍-

പയ്യന്നൂര്‍: തെരുവില്‍ ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് തുണയായി യുവാക്കള്‍. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട പട്ടിക്കുഞ്ഞുങ്ങള്‍ക്ക് അന്നവും അഭയവും നല്‍കിയാണിവര്‍ മാതൃകയായത്. മിണ്ടാപ്രാണിയായ നായയെ കാറില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ച നരാധമന്മാര്‍ അരങ്ങുവാഴുന്ന കാലത്താണ് സഹജീവികളോട് കരുണ കാട്ടിയ ഒരു കൂട്ടം … Read More

ബി.ജെ.പി.പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ പൂര്‍ത്തിയായി-

തലശ്ശേരി: കടയില്‍ നിന്നും പത്രം വായിക്കുകയായിരുന്ന ബി.ജെ.പി.പ്രവര്‍ത്തകനെ ജീപ്പിലെത്തിയ സി.പി.എം.പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയ കേസ് വിചാരണ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ പൂര്‍ത്തിയായി. സാക്ഷി വിസ്താരം സംബന്ധിച്ചുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ തമ്മിലുള്ള വാദങ്ങളും തുടങ്ങി. തോലമ്പ്രയിലെ … Read More

കല്ലിങ്കീലിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി-

തളിപ്പറമ്പ്: ശമ്പളം തടഞ്ഞുവെച്ചതിനെതിരെ ബാങ്ക് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ കെ.സി.തിലകന്‍, കെ.സുനോജ് എന്നിവരുടെ പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് ബൈജുനാഥ് കേസെടുക്കുകയും ജോ.രജിസ്ട്രാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തത്. … Read More

അനധികൃത ചെങ്കല്‍പ്പണകള്‍ വ്യാപകമാവുന്നു-കുടിവെള്ളം മുട്ടുമെന്ന ആശങ്കയോടെ നാട്ടുകാര്‍-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃത ചെങ്കല്‍ ഖനനം വ്യാപകമാവുന്നു. പഞ്ചായത്ത് പരിധിയിലെ എളമ്പേരം എറങ്കോപൊയില്‍, തേറണ്ടി, ആലത്തട്ട്, തലവില്‍ ഭാഗങ്ങളിലാണ് അനധികൃത ചെങ്കല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തിന്റെയോ, റവന്യൂ- ജിയോളജി വകുപ്പുകളുടെയോ അനുമതികളില്ലാതെ മിച്ചഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ … Read More

ദേശീയപാത വീണ്ടും താഴുന്നു-തളിപ്പറമ്പ്-പയ്യന്നൂര്‍ റോഡില്‍ മറവില്‍ തിരിവ് സൂക്ഷിക്കുക-

തളിപ്പറമ്പ്: ദേശീയപാതയിലെ അടച്ച അപകടകുഴി വീണ്ടും താഴ്ന്നു. കുപ്പം പാലത്തിന് സമീപം മൂന്നാഴ്ച്ചമുമ്പ് പ്രത്യക്ഷപ്പെട്ട കുഴി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ ദേശീയപാത വിഭാഗം അടച്ചിരുന്നു. എന്നാല്‍ ഈ അടച്ച സ്ഥലം ഇപ്പോള്‍ വീണ്ടും താഴാന്‍ തുടങ്ങിയിരിക്കയാണ്. റോഡിന്റെ … Read More

പരിയാരം പബ്ലിക്ക് സ്‌കൂള്‍-കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിയെന്ന് ട്രിബ്യൂണല്‍-

പരിയാരം: ഒക്ടോബര്‍ 18 ന് മുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തപക്ഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2019 ഏപ്രില്‍ മാസം മുതല്‍ ശമ്പളം കിട്ടാതെ വലയുന്ന പരിയാരം പബ്ലിക്ക് സ്‌കൂളിലെ 21 ജീവനക്കാര്‍ക്ക് … Read More

ദേശീയപാതാ വിഭാഗം ആക്‌സസ് ഫീസ് ഒഴിവാക്കണം-സി.പി.എം ചെറുതാഴം ലോക്കല്‍ സമ്മേളനം-കെ.സി.തമ്പാന്‍ സെക്രട്ടറി

പിലാത്തറ: ദേശീയപാത വിഭാഗം ഈടാക്കുന്ന ആക്‌സസ് ഫീസ് ഒഴിവാക്കണമെന്ന് സിപിഎം ചെറുതാഴം വെസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പിലാത്തറ പാട്യം മന്ദിരത്തിലെ ‘കെ.കുഞ്ഞിക്കണ്ണന്‍ നഗറില്‍ ‘ ജില്ല സെക്രട്ടറിയേറ്റ് അംഗം എം. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. എം അനില്‍കുമാര്‍, പി മിനി, … Read More