കെ.എം.മുഹമ്മദ്കുഞ്ഞിക്കും സി.ചിത്രനാഥനും യാത്രയയപ്പ്.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വ്വീസ് സഹകരണ ബേങ്കില്‍ നിന്നു സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നു വിരമിച്ച കെ.എം മുഹമ്മദ് കുഞ്ഞി, സി.ചിത്രനാഥന്‍ എന്നിവര്‍ക്ക് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ബേങ്ക് പ്രസിഡന്റ് അഡ്വ.ടിആര്‍.മോഹന്‍ദാസ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എസ്.മുഹമ്മദ്‌റഫീക്ക് … Read More

അധികം ഹാപ്പിയില്ലാതെ ഹാപ്പിനസ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും.

ധര്‍മ്മശാല: അധികം ഹാപ്പിയില്ലാതെ ഹാപ്പിനസ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, രജിസ്‌ട്രേഷന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ പകിട്ട് കുറഞ്ഞതായി കാഴ്ച്ചക്കാര്‍ … Read More

ഹരിത രമേശന് പള്‍സ് കേരളാ അക്കാദമി പുരസ്‌ക്കാരം.

പിലാത്തറ: മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള പള്‍സ് കേരള അക്കാദമിയുടെ എന്‍ജിനീയറിങ് കര്‍മശ്രേഷ്ഠ പുരസ്‌കാരം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം കൂട്ടായ്മയുടെ ചെയര്‍മാന്‍ ഹരിതാ രമേശന് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. പള്‍സ് കേരള അക്കാദമിയും, സുല്‍ത്താന്‍ ബത്തേരി നഗരസഭയും, ബത്തേരി പ്രസ്സ് ക്ലബ്ബും സംയുക്തമായി … Read More

ജാനറ്റ് ജയിംസ് ഇന്ന് ഹാപ്പിനസ് ഫെസ്റ്റിവലില്‍.

തളിപ്പറമ്പ്: പ്രമുഖ നര്‍ത്തകിയും ചെന്നൈ കലാക്ഷേത്ര അധ്യാപികയുമായ ജാനറ്റ് ജയിംസ് ഇന്ന് ഹാപ്പിനസ് ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിക്കും. ഇന്ന്(29-12-23) വൈകുന്നേരം 7 ന് ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.

പിലാത്തറ റോട്ടറിക്ലബ്ബിന്റെ ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്.

പിലാത്തറ: ഭിന്നശേഷി സൗഹൃദ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് കൈത്താങ്ങ്-2023-24 വ്യാഴാഴ്ച്ച 28 ന് രാവിലെ 10ന് എരിപുരം ഗവ.ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. … Read More

കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: ഗോപി കൂവോട് രചിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി.ഭാസ്‌ക്കരപൊതുവാള്‍ ടി.ബാലകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമീണ കലാസമിതി സെക്രട്ടറി വി.ഷാജി അധ്യക്ഷത … Read More

സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റ്-സംസ്ഥാന ജേതാക്കള്‍ക്ക് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ സ്വീകരണം.

തളിപ്പറമ്പ്: തൃശൂരില്‍ നടന്ന സംസ്ഥാന സിവില്‍ ഡിഫന്‍സ് സ്‌പോര്‍ട്‌സ് മീറ്റില്‍ വനിതകളുടെ വടംവലി മല്‍സരത്തില്‍ സംസ്ഥാന ജേതാക്കളായ തളിപ്പറമ്പ് നിലയത്തിലെ ടീമംഗങ്ങള്‍ക്ക് സ്വീകരണവും ഉപഹാര സമര്‍പ്പണവും നടന്നു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തും. ഉപഹാര … Read More

പരിയാരം കവര്‍ച്ച: കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍, മോഷ്ടിച്ച സ്വര്‍ണവും കാറും കണ്ടെടുത്തു.

കവര്‍ച്ചാ തലവനെ അവരുടെ മടയില്‍ കയറി തേടിപ്പിടിച്ച് പരിയാരം സ്‌ക്വാഡ്. പരിയാരം: പരിയാരം കവര്‍ച്ച ഒളിവില്‍ കഴിഞ്ഞിരുന്ന സുള്ളന്‍ സുരേഷിന് പുറമെ സഹായി അബു എന്ന ഷെയ്ക്ക്അബ്ദുള്ളയും അറസ്റ്റിലായി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയതും പിടകൂടിയതും. ഇതിനായി കണ്ണൂര്‍ സൈബര്‍ സെല്‍ … Read More

മാവില പത്മനാഭന് പുതിയ സ്‌ക്കൂട്ടര്‍ സമ്മാനിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി.

തളിപ്പറമ്പ്: സി.പി.എം പ്രവര്‍ത്തകര്‍ കിണറിലെറിഞ്ഞ് നശിപ്പിച്ച സ്‌ക്കൂട്ടറിന് പകരം മാവില പത്മനാഭന് പുത്തന്‍ സ്‌ക്കൂട്ടര്‍ സമ്മാനിച്ച് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. ഇന്നലെ തളിപ്പറമ്പില്‍ നടന്ന യു.ഡി.എഫ് വിചാരണ സദസില്‍ വെച്ച് രമേഷ് ചെന്നിത്തല എം.എല്‍.എ മാവില പത്മനാഭന് സ്‌ക്കൂട്ടറിന്റെ താക്കോല്‍ … Read More

പഞ്ചാബ് നാഷണല്‍ ബേങ്കിനെതിരെ പ്രത്യക്ഷ സമരം തുടങ്ങും: ബിജെപി

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്കിനെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍. ഇന്ന് കുപ്പത്ത് നടന്ന വികസിത് ഭാരത് സങ്കല്‍പ്പ യാത്ര ഗുണഭോക്താക്കളെ അറിയിക്കാതെയും വേണ്ടത്ര പ്രതാരണം നടത്താതെയും പ്രഹസനമാക്കിയതില്‍ അദ്ദേഹം പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ … Read More