നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു-

പിലാത്തറ: കണ്ടോന്താര്‍, ചെറുവിച്ചേരി ഭാഗങ്ങളില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചെറുവിച്ചേരിയിലെ പേരുക്കാരന്‍ വിനോദ്, ചെങ്ങളത്തെ ടി.ജയന്‍, ചന്തപ്പുരയിലെ നൗഷാദ് എം.പിയുടെ മകന്‍ ഷഹദ്ദാദ്, കണ്ടോന്താറിലെ ലോട്ടറി സ്റ്റാള്‍ ഉടമ കെ.വി ബാലകൃഷ്ണന്‍, എന്നിവര്‍ക്കാണ് കടിയേറ്റത്.

തളിപ്പറമ്പില്‍ ട്രാഫിക് സ്‌റ്റേഷന്‍ ഉടന്‍ അനുവദിക്കണമെന്ന് തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് ഡി.ജി.പി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഡി.ജി.പി.അനില്‍കാന്തിന് പരാതി നല്‍കി. കണ്ണൂരില്‍ നടന്ന അദാലത്തിലാണ് നിത്യവും വികസിക്കുന്ന തളിപ്പറമ്പ് പട്ടണത്തിലെ ഗതാഗത കുരുക്കും വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടുന്ന പാര്‍ക്കിങ്,റോഡ് കൈയേറിയുള്ള നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനും അടിയന്തിര … Read More

ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളി, ഒന്‍പതുപേരെ തളിപ്പറമ്പ് പോലീസ് പിടികൂടി, 28,120 രൂപ പിടിച്ചെടുത്തു-

തളിപ്പറമ്പ്: ഹോട്ടലില്‍ മുറിയെടുത്ത് പണംവെച്ച് ചീട്ടുകളിയിലേര്‍പ്പെട്ട ഒന്‍പതംഗ സംഘത്തെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പത് മണിക്കായിരുന്നു സംഭവം. ചിറവക്കിലെ ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിലെ 402-ാം നമ്പര്‍ മുറിയില്‍ വെച്ച് പുള്ളിമുറി എന്ന ചീട്ടുകളിയില്‍ ഏര്‍പ്പെട്ടവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ റെയിഡ് … Read More