ഗതാഗതം ഇല്ല, വീടുകളില്‍ പാചകമില്ല, വൈദ്യുതിയുമില്ല–മറിഞ്ഞ ലോറിയില്‍ നിന്ന് പാചകവാതകം മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു.

  എം.സുശീല്‍കുമാര്‍(പിലാത്തറ ബ്യൂറോ) ഏഴിലോട്: ദേശീയപാതയില്‍ വാഹനഗതാഗതം തടഞ്ഞു, വീടുകളില്‍ പാചകമില്ല., വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു. ജാഗ്രതയോടെ പോലീസും അഗ്നിശമനസേനയും. ഏഴിലോട് ഇന്നലെ ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് പയ്യന്നൂര്‍ അഗ്നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് … Read More

ഗ്യാസ് ടാങ്കര്‍ മറിഞ്ഞു-ദേശീയപാതയില്‍ ഏഴിലോടാണ് സംഭവം.

ഏഴിലോട്: ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്‌റ്റോപ്പില്‍ ഗ്യാസ് ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞു. ഗ്യാസ് ചോര്‍ച്ച ഉണ്ടാകാത്തതിനാല്‍ വന്‍അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് (ചൊവ്വാഴ്ച്ച) രാത്രി എട്ടിനാണ് അപകടം. ദേശീയപാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിക്കായി കുഴിച്ച വന്‍കുഴിയിലേക്കാണ് ടാങ്കര്‍ … Read More

മകനെയോര്‍ത്ത് അഭിമാനം മാത്രം-ഫസല്‍ റഹ്മാന്‍

പരിയാരം: ശരിയും തെറ്റും വേര്‍തിരിച്ചറിയുന്നവര്‍ എന്നര്‍ത്ഥം വരുന്ന മിഫ്‌സലു എന്ന പേര് മകന് നിര്‍ദ്ദേശിച്ചത് ഒരു ഒമാന്‍ വനിതയായിരുന്നുവെന്ന് ഓര്‍മ്മിച്ച ഫസല്‍ റഹ്മാന്‍ മകനെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ വാക്കുകള്‍ കൊണ്ട് സഞ്ചരിച്ചപ്പോല്‍ സദസ് നിശബ്ദമായി അത് കേട്ടുകൊണ്ടിരുന്നു. പേരിന്റെ അര്‍ത്ഥം പൂര്‍ണമായി ഉള്‍ക്കൊണ്ട് … Read More

നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സില്‍ തീപിടിത്തം

തളിപ്പറമ്പ്: മുന്‍സിപ്പല്‍ ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം, അഗ്നിശമനസേനയുടെ തക്കസമയത്തുള്ള ഇടപെടല്‍ വലിയ അപകടം   ഒഴിവാക്കി. ഇന്ന് രാവിലെ ആറരയോടുകൂടിയായിരുന്നു സംഭവം. ബസ്റ്റാന്റ് കോംപ്ലക്‌സിലെ താഴെ നിലയില്‍ വൈദ്യുതി മീറ്ററുകള്‍ സ്ഥാപിച്ച ഭാഗത്ത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടോറിന്റെ കണക്ഷന്‍ … Read More

മിഫ്‌സാലു റഹ്മാന് അന്ത്യാഞ്ജലി-കബറടക്കം രാത്രി എട്ടിന്

പരിയാരം: വാഹനാപകടത്തില്‍ മരണപ്പെട്ട കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മിഫ്‌സാലു റഹ്മാന് മെഡിക്കല്‍ കോളേജില്‍ സഹപാഠികളും അധ്യാപകരും ജീവനക്കാരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. കബറടക്കം രാത്രി എട്ടോടെ നടക്കും. മിഫ്‌സാലു റഹ്മാന്റെ മാതാപിതാക്കളും സഹോദരങ്ങളും വൈകുന്നേരം 6.45 ഓടെയാണ് … Read More

മൊട്ടമ്മലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.

കണ്ണപുരം: മൊട്ടമ്മലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. മോറാഴ കൂളിച്ചാല്‍ സ്വദേശി ജയരാജന്‍(51), ഇരിണാവ് സ്വദേശി കപ്പള്ളി ബാലകൃഷണന്‍(71) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കണ്ണപുരം പോലീസ് സ്ഥലത്തെത്തി.

മെഡിക്കല്‍ വിദ്യാര്‍ത്ഥി കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു.

  തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലു റഹ്മാന്‍(22) ആണ് മരിച്ചത്. ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ ഇന്ന് (12/12/22) രാവിലെ നാല് മണിക്കായിരുന്നു അപകടം. പാലക്കാട് നിന്നും മംഗാലാപുരത്തേക്ക് … Read More

ലീഗ് ഇടതുപക്ഷത്തേക്ക് മാറുമോ? ഏതാണ്ടെന്ന സൂചന പുറത്തുവരുന്നു.

  രാഹുല്‍ സി.വയനാട്. കോഴിക്കോട്: ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുസ്ലിം ലീഗ് ഇടതുപക്ഷത്തേക്ക് എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായി. ലീഗ് വര്‍ഗീയപാര്‍ട്ടിയല്ലെന്ന സി.പി.എം.സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ പ്രതികരണം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ … Read More

ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു.

പരിയാരം:ചെങ്കല്‍ ലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. ചുടല പാണപ്പുഴ റോഡില്‍ അമ്മാനപ്പാറയില്‍ ഉച്ചയോടെ നിര്‍ത്തിയിട്ട വടകര ഭാഗത്തേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന KL 10 BF മഹീന്ദ്ര ലോറിക്ക് പിറകില്‍ വടകര ഭാഗത്തേക്ക് തന്നെ ചെങ്കല്ലുമായി പോകുകയായിരുന്ന KL 84-.53 ഐഷര്‍ ലോറി … Read More

കിണറില്‍ അകപ്പെട്ട പശുവിന് പെരിങ്ങോം അഗ്നിശമനസേന രക്ഷകരായി.

പെരിങ്ങോം: ആള്‍മറയില്ലാത്ത കിണറില്‍ വീണ പശുവിനെ പെരിങ്ങോം അഗ്നിശമനസേന രക്ഷപ്പെടുത്തി. പെരിങ്ങോം വേട്ടുവക്കുന്ന് എന്ന സ്ഥലത്ത് 60 അടി താഴ്ചയുള്ള കിണറില്‍ വീണ കെ.പി.ആമിനയുടെ പശുവിനെയാണ് സേന രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ കെ.വി.വിപിന്‍ കിണറില്‍ ഇറങ്ങി. … Read More