മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു.

പട്ടുവം: മറിഞ്ഞ മിനിലോറി ഉയര്‍ത്താനെത്തിയ ക്രെയിന്‍ മറിഞ്ഞ് ഓപ്പറേറ്റര്‍ മരിച്ചു. ഇന്ന് രാവിലെ  5.45 നാണ് സംഭവം. പട്ടുവം മുതുകുട എല്‍.പി.സ്‌ക്കൂളിന് സമീപത്താണ് അപകടം. കുടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കാനാ കരുണാകരന്‍ കുഴഞ്ഞുവീണതല്ല; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പരിയാരം: കുഴഞ്ഞുവീണ് മരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയായി മാറി. പിലാത്തറ മൈത്രി റോഡിലെ കാനാ കരുണാകരന്‍ (75) ഇന്ന് രാവിലെ വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു എന്നു പറഞ്ഞാണ് ബന്ധുക്കള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ കഴുത്തില്‍ പോറലേറ്റത് കണ്ട് പോലീസ് … Read More

പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം

ചെറുവത്തൂര്‍: പാചകവാതകം ചോര്‍ന്ന് ഹോട്ടലില്‍ തീപിടുത്തം. ചെറുവത്തൂര്‍ ടൗണിലെ ഗണേശന്‍ മടിവയലിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ ഹോട്ടലിലാണ് ഇന്ന് പുലര്‍ച്ചെ നാലേമുക്കാലോടെ തീപിടിച്ചത്. രാവിലെ പാചകം ആരംഭിക്കാനായി അടുപ്പ് കത്തിച്ചപ്പോള്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീയില്‍ സമീപത്തുണ്ടായിരുന്ന അലമാര കത്തിനശിച്ചു. ഗ്യാസ് … Read More

ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.

പരിയാരം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് ചികില്‍സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പെരുമ്പടവ് ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ നു സണ്ണി (30) ആണ് മരിച്ചത്. മഴുപ്പക്കുന്നേല്‍ സണ്ണി-മിനി ദമ്പതികളുടെ മകനാണ്. തിങ്കളാഴ്ച്ച രാവിലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മനു ഇന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. … Read More

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു.

തളിപ്പറമ്പ്: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് ആസാം സ്വദേശിയായ നിര്‍മ്മാണതൊഴിലാളി മരിച്ചു. റാക്കിമുള്ള(റാക്കി ബുള്‍-31) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്ന് രാവിലെ 9.45 ന് കുറുമാത്തൂര്‍ മണക്കാട് റോഡിലാണ് അപകടം നടന്നത്. മണക്കാട് മരുതേനിത്തട്ട് ആലത്തുംകുണ്ട് മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപം … Read More

ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു.

പഴയങ്ങാടി: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി.കെ ഫവാസ്(32)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. കണ്ണപുരത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ ഫവാസിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More

ഇപ്പം കത്തിക്കും-ഭീഷണി ഉയര്‍ത്തിയ സ്ത്രീയെ തൃക്കരിപ്പൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തൃക്കരിപ്പൂര്‍: ദേഹത്ത് പെട്രോ ളൊഴിച്ച് കൈയില്‍ തീപ്പെട്ടിയുമായി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ തൃക്കരിപ്പൂര്‍ അഗ്‌നി രക്ഷാസേന തന്ത്രപൂര്‍വ്വമായ ഇടപെടലിലൂടെ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുത്തി. കൊയോങ്കര മൃഗാശുപത്രിക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സൈഫുന്നിസ (36) യാണ് മുറിയടച്ച് ദേഹമാസകലം പെട്രോളൊഴിച്ച് ഇപ്പോള്‍ … Read More

നിഖിലിനും കേരളാ പോലീസിനും ബിഗ്‌സല്യൂട്ട്-റെയില്‍വെ സ്റ്റേഷനില്‍ വിഷംകഴിച്ച യുവതി സിവില്‍ പോലീസ് ഓഫീസറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ വിഷംകഴിച്ച യുവതി സിവില്‍ പോലീസ് ഓഫീസറുടെ സന്ദര്‍ഭോചിത ഇടപെടലില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സിവില്‍ പോലീസ് ഓഫീസറായ പിണറായി സ്വദേശി നിഖില്‍ പ്ലാറ്റ്‌ഫോം  ഡ്യൂട്ടി ചെയ്തുവരവെ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ … Read More

പോലീസും അഗ്നിശമനസേനയും ഓടിയെത്തിയെങ്കിലും–ചികില്‍സാ സഹായം തേടിയ ഗൃഹനാഥന്‍ മരിച്ചു.

പാടിച്ചാല്‍: ചികില്‍സാ സഹായം തേടിയ ഗൃഹനാഥന്‍ മരിച്ചു. പാടിച്ചാലിലെ അമ്പാട്ടുപറമ്പില്‍ എ.കെ.തങ്കച്ചനാണ്(69)മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരുന്ന തങ്കച്ചന്‍ ആശുപത്രിയില്‍ പോകണമെന്ന് വിളിച്ചറിയിച്ചതിനെതുടര്‍ന്ന് സുഹൃത്ത് ഒരു മണിയോടെ വീട്ടിലെത്തിയെങ്കിലും വിളിച്ചിട്ട് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ചെറുപുഴ പോലീസിനെ … Read More

മെഡിക്കല്‍ കോളേജില്‍ നാളത്തെ ഒ.പി ബഹിഷ്‌ക്കരണം മാറ്റിവെച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നാളെ നടത്താനിരുന്ന ഒ.പി ബഹിഷ്‌ക്കരണസമരം മാറ്റിവെച്ചതായി ആംസ്റ്റ ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ ശമ്പളത്തിന്റെ പേ സ്‌ളിപ് തിങ്കളാഴ്ച്ച മുതല്‍ ലഭിച്ചുതുടങ്ങുമെന്ന ആരോഗ്യവകുപ്പു മന്ത്രിയുടെയും എം.വിജിന്‍ എംഎല്‍എയുടെയും ഉറപ്പിന്‍മേലാണ് സമരം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. … Read More