തളിപ്പറമ്പില്‍ നിരോധിത പ്ലാസ്റ്റിക്കും കുപ്പിവെള്ളവും പിടികൂടി

  തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്‌സ്‌ക്വാഡ് തളിപ്പറമ്പ് നഗരത്തില്‍ നടത്തിയ പരിശോധനയില്‍ അര ടണ്ണിലധികം ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും അയ്യായിരത്തിലധികം 300 മില്ലി ലിറ്റര്‍ നിരോധിത വെള്ളക്കുപ്പികളും പിടിച്ചെടുത്തു. തളിപ്പറമ്പിലെ പ്രസ്റ്റീജ് പ്ലാസ്റ്റിക് സൊല്യൂഷന്‍, ബിസ്മി മാര്‍ക്കറ്റിങ്ങ് എന്നീ സ്ഥാപനങ്ങളില്‍ … Read More

ഞായറാഴ്ച ഒരു കുർബാന ഏകീകൃത രീതിയിൽ; ജൂലൈ മൂന്ന് മുതൽ നടപ്പാക്കും

കൊച്ചി: ഏകീകൃത കുര്‍ബാനയില്‍ അയവുവരുത്തി സിറോ മലബാര്‍ സഭ സിനഡ്. ജൂലൈ 3 മുതല്‍ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും സിനഡ് നിര്‍ദേശിച്ച ഏകീകൃത രൂപത്തില്‍ അര്‍പ്പിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇത് അനുസരിച്ചാല്‍ നേരത്തെ പ്രഖ്യാപിച്ച കാനോനിക … Read More

മെഡിക്കല്‍ കോളേജിലേക്ക് ഇന്ന് രാവിലെ മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധമാര്‍ച്ച് നടത്തും.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് ഇന്ന് രാവിലെ 10.30 ന് മുസ്ലിം യൂത്ത്‌ലീഗ് പ്രതിഷേധമാര്‍ച്ച് നടത്തും. കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്‌ലാബുകള്‍ പ്രവര്‍ത്തിക്കാത്തതിലും വിവിധ വിഭാഗങ്ങളിലെ അനാസ്ഥയില്‍ പ്രതിഷേധിച്ചുമാണ് മാര്‍ച്ച് നടത്തുന്നതെന്ന് യൂത്ത്‌ലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി അറിയിച്ചു.

സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 600 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 600 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 … Read More

ആലക്കോട് പഞ്ചായത്ത് ഓഫീസില്‍ അതിക്രമം 65 കാരിക്കെതിരെ പോലീസ് കേസ്.

ആലക്കോട്: പഞ്ചായത്ത് സെക്രട്ടെറിയുടെ ചേമ്പറില്‍ അതിക്രമിച്ചുകടന്ന് യോഗം തടസപ്പെടുത്തുകയും സെക്രട്ടെറിയേയും മറ്റുള്ളവരെയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കയുടെ പേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. ആലക്കോട്ടെ പാലയ്യന്‍ വീട്ടില്‍ ഉഷ പാലയ്യന്‍(65)ന്റെ പേരിലാണ് കേസ്. ഇവരുടെ വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ട നികുതി … Read More

ഹൃദയമില്ലാത്ത നീചന്‍മാരേ— ഈ കാഴ്ച്ച നിങ്ങള്‍ കാണുന്നില്ലേ

ഹൃദയമില്ലാത്തവരേ എന്ന ചോദ്യം ആരോഗ്യവകുപ്പിനോടും ഈ നാട് ഭരിക്കുന്ന സി.പി.എം എന്ന ഇടതുപക്ഷമെന്ന് അവര്‍ സ്വയം പറയുന്ന പ്രസ്ഥാനത്തോടുമാണ്. പരിയാരം: കാത്ത്ലാബ് മൂന്നെണ്ണവും കട്ടപ്പുറത്ത്, ബൈപ്പാസ് സര്‍ജറി മുടങ്ങിയിട്ട് 8 മാസം, പരിയാരത്ത് രോഗികളെ കൂട്ടത്തോടെ ഡിസ്ച്ചാര്‍ജ് ചെയ്തു. കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More

ലസാറോ അക്കാദമി ഡയരക്ടര്‍ കെ.പി.ജോബിക്ക് എമര്‍ജിംഗ് ഓണ്‍ട്രപ്രൂനര്‍ അവാര്‍ഡ്.

കാഞ്ഞങ്ങാട്: ജെ.സി.ഐ ഇന്ത്യ മേഖല 19 ലെ എമര്‍ജിങ്ങ് ഓണ്‍ട്രപ്ര്യൂനര്‍ അവാര്‍ഡ് ലസാറോ അക്കാദമിയുടെ ഡയറക്ടര്‍ കെ.പി. ജോബി തെരെഞ്ഞെടുക്കപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന മേഖലാ പ്രവര്‍ത്തക സമ്മേളനത്തില്‍ വച്ച് ജെ.സി.ഐ ഇന്ത്യ നാഷണല്‍ പ്രസിഡന്റ് രഗേഷ് ശര്‍മ അവാര്‍ഡ് നല്‍കി ആദരിച്ചു. … Read More

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കണം: കേരള ഗവര്‍മെന്റ് നഴ്‌സസ് യൂണിയന്‍

പരിയാരം: കണ്ണൂര്‍ ജില്ലാ ആശുപത്രി അടക്കം ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ആശുപത്രികളില്‍ നിലനില്‍ക്കുന്ന സ്റ്റാഫ് നേഴ്‌സുമാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കണമെന്ന് പരിയാരത്ത് നടന്ന കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍(കെ.ജി.എന്‍.യു) കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റാഫ് നേഴ്‌സുമാരുടെ ക്ഷാമം മൂലം ജില്ലയിലെ … Read More

17 ലക്ഷം ചെലവഴിച്ചു നവീകരിച്ചു, ശുചിമുറിക്ക് വാതില്‍ ഘടിപ്പിക്കാന്‍ പണമില്ലപോലും.

തളിപ്പറമ്പ്: ആനയെ വാങ്ങാന്‍ പണമുണ്ട്, തോട്ടി വാങ്ങാനില്ല എന്ന പഴമൊഴിയെ ഓര്‍മ്മിപ്പിക്കുന്നതാണ് തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയുടെ പുനര്‍നിര്‍മ്മാണം. 17 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നവീകരിച്ചത്. പൊട്ടിയ ടൈല്‍സുകള്‍ മുഴുവന്‍ മാറ്റി പുതിയത് പടിപ്പിച്ചു, പെയിന്റടിച്ചു, അത്യാവശ്യം വേണ്ട എല്ലാ നവീകരണങ്ങളും … Read More

വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ചുനീക്കി.

തളിപ്പറമ്പ്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ കുടുങ്ങിയ മോതിരം അഗ്നിശമനസേന അറുത്തുമാറ്റി. മടമ്പം മേരിലാന്റ് ഹൈസ്‌ക്കൂളിലെ കോട്ടൂര്‍ സ്വദേശി എം.ജിജിന്റെ കയ്യില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരമാണ് സേന അറുത്ത് മാറ്റിയത്. ഇന്നലെ രാവിലെ മോതിരം ഇട്ടപ്പോള്‍ തന്നെ മുറുകുകയായിരുന്നു. അഴിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ … Read More