ഇലവാഴ കൃഷി-വാഴകൃഷിയിലെ വൈവിധ്യം-ആന്തൂര്‍ മാതൃക

തളിപ്പറമ്പ്: കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആന്തൂര്‍ നഗരസഭയിലെ കടമ്പേരിയിലെ കെ.ഹരിദാസന്റെ കൃഷിയിടത്തില്‍ ഇലവാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി. വാഴകൃഷിയില്‍ കേവലം വാഴക്കുലകള്‍ക്ക് പുറമെ വാഴയുടെ കായിക വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളില്‍ ഇലകള്‍ വിപണനം ചെയ്യുന്നതിലൂടെയും വരുമാന സുരക്ഷിതത്വം കൈവരിക്കാനുതകുന്ന … Read More

നടന്‍ രാഘവന് നാളെ 82 തികയുന്നു-ചലച്ചിത്രരംഗത്ത് 55 വര്‍ഷവും

കരിമ്പം.കെ.പി.രാജീവന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആദ്യത്തെ സിനിമാനടന്‍ രാഘവന് നാളെ 82 വയസ് തികയുന്നു, ചലച്ചിത്രരംഗത്ത് 55 വര്‍ഷവും അദ്ദേഹം പൂര്‍ത്തിയാക്കുന്നു. 1941 ഡിസംബര്‍ പന്ത്രണ്ടിന് കണ്ണൂരിലെ തളിപ്പറമ്പ് പൂക്കോത്ത് തെരുവില്‍ ആലിങ്കീല്‍ ചാത്തുകുട്ടിയുടെയും കല്യാണിയുടെയും മകനായി ജനിച്ച രാഘവന്‍ എഴുപതുകളിലും … Read More

ഡിസമ്പര്‍ 10 അന്താരാഷ്ട്ര മനുഷ്യാവകാശദിനം- ടിബറ്റന്‍ സ്വയംഭരണം ഇനിയുമെത്ര അകലെ

ടി. രമേഷ് പയ്യന്നൂര്‍ ഹിമാലയസാനുക്കളില്‍ നൂറ്റാണ്ടുകളായി സ്വച്ചന്ദം വിഹരിച്ച ബുദ്ധന്റെ അഹിംസാസിദ്ധാന്തം മുഖമുദ്ര അണിഞ്ഞ ഒരു ഗോത്രജനത. ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടി 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അധികാരമേറ്റപ്പോള്‍ ടിബത്തന്‍ ജനതയുടെ സ്വച്ഛന്ദവിഹാരത്തിനും ക്രമേണ അവരുടെ അസ്തിത്വത്തെ ഇല്ലാതാക്കുന്ന അവസ്ഥയും 1950 കളില്‍ … Read More

നഷ്ടപ്പെട്ടത് അത്രമേല്‍ പ്രിയപ്പെട്ടതാണ് സാര്‍- 21 വര്‍ഷമായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി നേവി ഉദ്യോഗസ്ഥന്‍

  തളിപ്പറമ്പ്:  മോഷ്ടാവ് കവര്‍ന്ന സ്വര്‍ണ സമ്പാദ്യം തേടി 21 വര്‍ഷത്തെ കാത്തിരിപ്പിന്റെ തുടര്‍ച്ചയായി പതിവ് തെറ്റിച്ച് രാമകൃഷ്ണന്‍ ഇന്നലെ വീണ്ടും പോലീസ് സ്റ്റേഷനിലെത്തി. രണ്ടു പതിറ്റാണ്ടു മുമ്പ് ജീവിത സമ്പാദ്യം നഷ്ടപ്പെട്ടപ്പോഴുള്ള അതേ നൊമ്പരവും ഹൃദയവ്യഥയും തെല്ലും കുറയാതെ രാമകൃഷ്ണന്‍ … Read More

മെഡിക്കല്‍ കോളേജ് കാമ്പസില്‍ സൂപ്പര്‍ഹിറ്റായി ഉദയേട്ടന്റെ നെയ്പത്തല്‍.

പരിയാരം: വൈകുന്നേരം മൂന്ന് മണിയാവാന്‍ കാത്തിരിക്കുകയാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസ്, ഉദയേട്ടന്റെ നെയ്പ്പത്തലിന്റെ വായില്‍ വെള്ളമൂറുന്ന മണം പരന്നുകഴിഞ്ഞാല്‍ പിന്നെ പാംകോസിന്റെ ടീസ്റ്റാളിന് മുന്നില്‍ തിരക്ക് തുടങ്ങുകയായി. പരിയാരം തൊണ്ടന്നൂര്‍ സ്വദേശിയായ കെ.ഉദയകുമാര്‍ ഇവിടെ നെയ്പ്പത്തല്‍ ഉണ്ടാക്കാന്‍ തുടങ്ങയിട്ട് … Read More

കമല്‍ കുതിരുമ്മലിന്റെ ഗുരുശില്‍പ്പം ദീപാവലിദിനത്തില്‍ ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരുമഠത്തില്‍ സ്ഥാപിക്കും.

പിലാത്തറ: ശില്‍പ്പി കമല്‍ കുതിരുമ്മല്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം 12 ന് ദീപാവലി ദിനത്തില്‍ തലശേരി ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരു മഠത്തില്‍ സ്ഥാപിക്കും. മൂന്നരയടി ഉയരത്തിലുള്ള ഫൈബറില്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം ഒന്നരമാസം സമയമെടുത്താണ് നിര്‍മ്മിച്ചത്. കഴിഞ്ഞ 17 വര്‍ഷങ്ങളായി ശില്‍പ്പ … Read More

പോലീസ് സ്‌റ്റേഷന്‍ ഷൂട്ടിംഗിനായി സിനിമാക്കാര്‍ ഇവിടെ ക്യൂവിലാണ്

പരിയാരം: പോലീസ് സ്‌റ്റേഷന്‍ ചിത്രീകരിക്കാന്‍ സിനിമ-സീരിയല്‍, ടെലിഫിലിം പ്രവര്‍ത്തകര്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഒരു ലൊക്കേഷനായി മാറിയിരിക്കയാണ് പഴയ പരിയാരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം. ഇരുപതോളം സിനിമകളും നിരവധി സീരിയല്‍-ടെലിഫിലിമുകളും ഇവിടെ ഇതിനകം ഷൂട്ടുചെയ്തുകഴിഞ്ഞു. പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ട്ടേഴ്സായിരുന്ന ഈ … Read More

അവല്‍ ആണോ ? ഏഴോം നാടിന്റെ സ്വന്തം വി.വി.കെ. ആന്റ് സണ്‍സ്.

കരിമ്പം.കെ.പി.രാജീവന്‍ അവില്‍ എന്ന ഭക്ഷ്യവസ്തുവിന്റെ പഴക്കം എത്ര യുഗങ്ങള്‍ക്ക് മുമ്പാണെന്ന് കൃത്യമായി ആര്‍ക്കും അറിയില്ല. നെല്ലുകൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യപദാര്‍ഥമാണ് അവല്‍ അഥവാ അവില്‍. സ്ഥാനികളെ കാണാന്‍ പോകുമ്പോള്‍ കാഴ്ചദ്രവ്യമായി അവലു കൊണ്ടുപോകുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. ശ്രീകൃഷ്ണനെ കാണാന്‍ ദ്വാരകയിലേക്കു പോയ … Read More

ജോണി-നായക സിംഹാസനം നഷ്ടമാക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളും അശ്വരഥവും-

  1980 ഡിസംബര്‍ 25 ന് ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഐ.വി.ശശിയുെട അശ്വരഥവും റിലീസായിരുന്നില്ലെങ്കില്‍ മലയാള സിനിമയുടെ നായക നിരയില്‍ ജയന് ശേഷം ആര് എന്ന ചോദ്യത്തിന് ജോണി എന്നാകുമായിരുന്നു ഉത്തരം. 1974 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് … Read More

നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് തളിപ്പറമ്പ് ബ്രാഹ്‌മണ സമൂഹ മഠത്തില്‍ ബൊമ്മക്കൊലു ആഘോഷം

തളിപ്പറമ്പ് : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠന്‍. തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു വെക്കല്‍. ‘ബൊമ്മ’ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണ് അര്‍ഥം. ബൊമ്മൈക്കൊലു പ്രതിമകളും പാവകളും … Read More