ചാള്‍സ് അയ്യമ്പിള്ളിയുടെ ചക്രവര്‍ത്തിനി @ 47.

ചാള്‍സ് അയ്യമ്പിള്ളി സംവിധാനം ചെയ്ത് 1977 നവംബര്‍-10 ന് റിലീസ് ചെയ്ത സിനിമയാണ് ചക്രവര്‍ത്തിനി.

സിനിമ റിലീസായിട്ട് ഇന്നേക്ക് 47 വര്‍ഷം തികയുന്നു.

വിന്‍സെന്റ്, എം.ജി.സോമന്‍, കെ.പി.ഉമ്മര്‍, അടൂര്‍ഭാസി, ബഹദൂര്‍, ആലുംമൂടന്‍, സുകുമാരി, സുമിത്ര, ജയകുമാരി, സോഫിയ, മല്ലികസുകുമാരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍.

രൂപലേഖ ഫിലിംസിന്റെ ബാനറില്‍ ജോര്‍ജ് വര്‍ഗീസാണ് നിര്‍മ്മിച്ചത്.

ഡിന്നി ഫിലിംസായിരുന്നു വിതരണക്കാര്‍.

ഐ.വിശശിയുടെ കരിമ്പനയുടെ രചയിതാവ് ജെ.സി.ജോര്‍ജ് ആദ്യമായി കഥ, തിരക്കഥ, സംഭാഷണം എഴുതിയ ചിത്രമാണ് ചക്രവര്‍ത്തിനി.

വി.പി.കൃഷ്ണന്‍ എഡിറ്റിംഗും ഇ.എന്‍.ബാലകൃഷ്ണന്‍ ക്യാമറയും കൈകാര്യം ചെയ്തു.

തങ്കപ്പന്‍ മാസ്റ്ററാണ് നൃത്തസംവിധായകന്‍.

വയലാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ദേവരാജന്‍.

ചക്രവര്‍ത്തിനീ–സ്വപ്‌നത്തിന്‍ ലക്ഷദ്വീപിലെ എന്ന് തുടങ്ങുന്ന ജയചന്ദ്രന്‍ പാടിയ ഹിറ്റ് ഗാനം ഈ സിനിമയിലാണ്.

മാധുരി പാടിയ പ്രേമവല്ലഭന്‍ തൊടുത്തുവിട്ടൊരു, അങ്ങനയങ്ങനെ എന്നീ ഗാനങ്ങളും ബ്രഹ്‌മാനന്ദനും ജയചന്ദ്രനും ചേര്‍ന്ന് പാടിയ അരയന്നപ്പിടയുടെ–മാധുരിയും ബി.വസന്തയും ചേര്‍ന്ന് പാടിയ വെള്ളച്ചാട്ടം–എന്നിവയാണ് മറ്റ് ഗാനങ്ങള്‍.