ഗോവിന്ദന്‍ കാരണവന്‍ അനുസ്മരണവും കുടംബസംഗമവും

കുഞ്ഞിമംഗലം: തെക്കുമ്പാട് അരയമ്പത്ത് കളരി ദേവസ്ഥാനത്ത് ഗോവിന്ദന്‍ കാരണവന്‍ അനുസ്മരണവും കുടംബസംഗമവും നടന്നു.

എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ദേവസ്ഥാനം പ്രസിഡന്റ് എ.മധുസൂദനനന്‍ അധ്യക്ഷത വഹിച്ചു.

എ.വി.അജയകുമാര്‍ അനുസ്മരണ പ്രഭാഷണവും നടത്തി.

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി.അമ്പു, ലനീഷ്, വിജയന്‍, കൃഷ്ണന്‍ മാസ്റ്റര്‍, ഇ.കെ.രവീന്ദ്രന്‍, പ്രകാശന്‍ മാസ്റ്റര്‍, എം.നാരായണന്‍ മാസ്റ്റര്‍, സുജിത് വടക്കന്‍, എ.വി.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ദേവസ്ഥാനം സെക്രട്ടെറി എ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്വാഗതവും എ.സുകുമാരന്‍ നന്ദിയും പറഞ്ഞു.