ചാലോട് വന്‍ മയക്കുമരുന്ന് വേട്ട: MDMA യുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കുത്തുപറമ്പ് : എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.കെ വിജേഷിന്റെ നേതൃത്വത്തില്‍ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം വെച്ച് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നടത്തിയ പരിശോധനയിലാണ് 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായത്.

വാരം ബൈത്തുല്‍ റാഫാസില്‍ മുഹമ്മദ് അസ്‌കറിന്റെ മകന്‍ മുഹമ്മദ് ആഷിക്ക് ( 26 ), മുഴപ്പിലങ്ങാട്ട്, കുളം ബസാര്‍ ഇ.എം.എസ് റോഡില്‍ K മുഹമ്മദ് ഫാഹിം (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികളെ തുടര്‍ നടപടികള്‍ക്കായി പിണറായി എക്സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

 

എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് ഉത്തര മേഖലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍,എക്‌സൈസ് ഇന്റലിജന്‍സ് കണ്ണൂര്‍ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്.

മയക്ക് മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു.

കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങള്‍ ആയ ഗണേഷ്, ജലീഷ്, എന്നിവര്‍ക്കൊപ്പം.

സുഹൈല്‍, എന്‍.രജിത്ത്, സി. അജിത്ത്, എക്‌സൈസ് ഇന്റലിജന്‍സിലെ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, കെ.ഉത്തമ ,കൂത്ത്പറമ്പ് റെയിഞ്ചിലെ കെ.അശോകന്‍, സി.ഹരികൃഷ്ണന്‍, സോള്‍ദേവ്, കൂത്ത്പറമ്പ് സര്‍ക്കിള്‍ ഓഫിസിലെ യുഷാജി, പി.പ്രമോദന്‍, സതീഷ് വിളങ്ങോട്ട് ഞാലില്‍, ബിനീഷ്, സി.പി.ഷാജി, ബിജു, എന്നിവരോടൊപ്പം പോലീസ് എ.ടി.എസ് സ്‌ക്വാഡും പ്രതികളെ പിടിക്കൂടുന്നതിന് സഹായിച്ചു.